എ.യു.പി.എസ്. അഴിഞ്ഞിലം / ജൈവവൈധ്യ ക്ലബ്ബ്
പ്ലാസ്റ്റിക് പരിപാലന യജ്ഞം ജൈവവൈവിധ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്ലാസ്റ്റിക് പരിപാലന യജ്ഞം നടത്തി. വിദ്യാര്‍ഥികളുടെ വീടുകളില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരമായി തുണിസഞ്ചികള്‍ വിതരണം ചെയ്തു.പരിപാടിയുടെ ഉദ്ഘാടനം വാഴയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് എന്‍.ഭാഗ്യനാഥ് നിര്‍വ്വഹിച്ചു.പി.ടി.എ പ്രസിഡന്റ് ജിജേഷ് ,വാര്‍ഡ് മെമ്പര്‍ കെ.പി അബ്ദുല്‍ അസീസ്,ഹെഡ്മിസിട്രിസ് അമീനകുമാരി,പി.വി.മുഹമ്മദ് റാഫി ,ടി.പി.മനോജ് സംബന്ധിച്ചു.