സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/അക്ഷരവൃക്ഷം/*രോഗപ്രതിരോധം*

*രോഗപ്രതിരോധം*

കൊറോണ അഥവാ കോവിഡ് -19 എന്ന വൈറസിനെതിരെ പ്രതിരോധിക്കുക എന്നത് നമ്മുടെ ഇപ്പോഴത്തെ സാഹചര്യത്തിലെ കർത്തവ്യം ആണല്ലോ. അതുകൊണ്ടുതന്നെ നമ്മളാൽ കഴിയുന്ന രീതിയിൽ ഇതിനെ പ്രതിരോധിക്കാം. ഈ കാര്യത്തിൽ നാം ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ടത് നമ്മുടെ സർക്കാർ നിർദേശിച്ച മാർഗങ്ങളാണ്. സാമൂഹിക അകലം, quarantine, കൈ കഴുകൽ, മാസ്ക് ധരിക്കൽ തുടങ്ങിയവയാണ്. സാമൂഹിക അകലം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എല്ലാവരും ഏകദേശം ഒരു മീറ്റർ അകലം എങ്കിലും പരസ്പരം പാലിക്കണം എന്നതാണ്. quarantine എന്നത് രോഗം വരാൻ സാധ്യത ഉണ്ട് എന്ന് സംശയിക്കുന്ന ഒരാളിൽനിന്ന് സമ്പർക്കം മൂലം രോഗം ഉണ്ടാകുവാൻ സാധ്യത ഉള്ള വ്യക്തികളെ രോഗം തടയുന്നതിനായി 14 ദിവസം തനിച്ച് മാറ്റി പാർപ്പിക്കുന്നതിനാണ് quarantine എന്നു പറയുന്നത്. അതുകൊണ്ടാണ് വിദേശത്തുനിന്ന് വരുന്നവർ ആരോടും ഒരു സമ്പർക്കവും കാണിക്കാതെ quarantine ൽ കഴിയാൻ ശ്രദ്ധിക്കണം എന്ന് പറയുന്നത്. പുറത്തിറങ്ങുമ്പോൾ എല്ലാവരും മാസ്ക് ധരിക്കുകയും ഇടയ്ക്കിടെ കൈ കഴുകുകയും ചെയ്യണം. ഇത്തരം രോഗപ്രതിരോധ മാർഗ്ഗങ്ങൾ നമ്മെക്കൊണ്ട് ചെയ്യിപ്പിക്കുന്നത് വേണ്ടി ലോക ആരോഗ്യ സംഘടന നമുക്ക് തന്ന സന്ദേശം ആണ് *break the chain*. കൊറോണ വൈറസ്ന് എതിരെയുള്ള ഈ പോരാട്ടത്തിൽ നമുക്കും സർക്കാരിനൊപ്പം ചേർന്ന് *break the chain* പങ്കാളികളാകാം..

മേരി സ്റ്റെഫാനിയാ
6 B സെൻറ് മേരീസ് എച്ച്.എസ്.എസ് വെട്ടുകാട്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം