കെ.ടി. ജലീൽ

Schoolwiki സംരംഭത്തിൽ നിന്ന്
(K.T. Jaleel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ആഗസ്റ്റ് 14 2018 – ഏപ്രിൽ 13 2021 കാലത്ത്, കേരളത്തിലെ ഉന്നത വിദ്യാഭ്യാസം, ന്യൂനപക്ഷക്ഷേമം, ഹജ്ജ്, വഖഫ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയും തിരൂരങ്ങാടി പി എസ് എം ഓ കോളേജിൽ ചരിത്ര വിഭാഗം പ്രൊഫസറുമാണ് കെ.ടി. ജലീൽ(ജനനം:1967).[1]

ജീവിതരേഖ

ചരിത്രകാരനും കോളേജ് അദ്ധ്യാപകനുമായ ജലീൽ, മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശിയാണ്. കുറ്റിപ്പുറം ഗവ.ഹൈസ്കൂളിൽ നിന്ന് പത്താം ക്ലാസും ചേന്ദമംഗലൂർ ഇസ്ലാമിയ കോളേജിൽ നിന്ന് പ്രീഡിഗ്രിയും വിജയിച്ചു. തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 1994 ൽ കാലികറ്റ് സർവകലാശാലയിൽ നിന്ന് എം.ഫിൽ കരസ്ഥമാക്കി. 2006 ൽ ഡോ. ടി. ജമാൽ മുഹമ്മദിന്റെ കീഴിൽ കേരള സർവകലാശാലയിൽ നിന്ന് ഡോക്ട്രേറ്റ് നേടി. 1994 ൽ പി.എസ്.എം.ഒ. കോളേജിൽ ചരിത്രാധ്യപകനായി നിയമിതനായി.

കോഴിക്കോട് സർവകലാശാലാ സിൻഡിക്കേറ്റ് അംഗം, നോർക്ക റൂട്ട്സ് ഡയരക്ടർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. മുഖ്യധാര ത്രൈമാസികയുടെ ചീഫ് എഡിറ്ററാണ്.


  • ഒരു കൊടുങ്കാറ്റായ ജനപക്ഷരാഷ്ട്രീയം മലബാർ കലാപം; ഒരു പുനർവായന എന്നീ കൃതികൾ രചിച്ചിട്ടുണ്ട്.

അവലംബം

"https://schoolwiki.in/index.php?title=കെ.ടി._ജലീൽ&oldid=1836719" എന്ന താളിൽനിന്ന് ശേഖരിച്ചത്