പി.കെ. അബ്ദുറബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
പി.കെ. അബ്ദുറബ്ബ്

പതിമൂന്നാം കേരള നിയമസഭയിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നു പി.കെ. അബ്ദുറബ്ബ്. തിരൂരങ്ങാടി നിയമസഭാമണ്ഡലത്തി‍ൽ വിജയിച്ച ഇദ്ദേഹം ആദ്യമായി മന്ത്രിയായി 2011 - ൽ അധികാരമേറ്റു. മുൻ ഉപമുഖ്യമന്ത്രി അവുക്കാദർക്കുട്ടി നഹയുടെ മകനാണ്.

കേരള മന്ത്രിസഭയിലെ മുൻ ഡെപ്യൂട്ടി മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന കെ. ഔക്കാദർ കുട്ടി നഹയുടെയും കുഞ്ഞിബിരിയം ഉമ്മയുടെയും മകനായിട്ടാണ് ഇദ്ദേഹം ജനിച്ചത്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.[1]

അവലംബം

ഫലകം:RL

"https://schoolwiki.in/index.php?title=പി.കെ._അബ്ദുറബ്ബ്&oldid=2079434" എന്ന താളിൽനിന്ന് ശേഖരിച്ചത്