സ്വാർത്ഥത



അഴലിൽ വീണുഴലുന്ന മർത്യൻ്റെ അപരാതം
അറിയുന്ന നാളുകൾ വന്നണഞ്ഞു
അതിനുള്ളിലെ വിടെയോ പറ്റിയ തെറ്റുകൾ
അറിയാതെയല്ലാ അറിഞ്ഞുതന്നെ
അജ്ഞാത തമസ്സിൻ്റെ പിടിയിലമർന്നിട്ട്
ധരണിക്കു മാരണം ചെയ്ത മർത്യാ...
അകതാരിൽ അറിവിൻ്റെ തെളിനീരു
തെളിയിക്കാൻ മനതാരിലൊന്നു ശ്രമിച്ചു നോക്കൂ.

 

റാനിയ. സി
4 C ജി. യു. പി. എസ് പുറത്തൂർ പടിഞ്ഞാറേക്കര
തിരൂർ ഉപജില്ല
മലപ്പുറം,
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത