ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം

പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം

പ്രകൃതി എന്നാൽ എല്ലാം ആണ്. പ്രകൃതിയെ നാം സ്നേഹിക്കണം. പരിസ്ഥിതിയെ സംരക്ഷിക്കാൻ വേണ്ടി നമ്മൾ മരങ്ങൾ വെച്ചു പിടിപ്പിക്കുകയും കിണറുകളും,പുഴകളും, എല്ലാം സംരക്ഷിക്കണം. അവ മലിനമാക്കരുത്. ശുദ്ധമായ വെള്ളം നമുക്ക് ആവശ്യമാണ്. എന്നാൽ മാത്രമേ നമുക്ക് ജീവിക്കാൻ പറ്റൂ. വെളിച്ചവും, മഴയും എല്ലാം നമുക്ക് വേണം.നമ്മുടെ പരിസ്ഥിതിയെ ഇപ്പോൾ നശിപ്പിക്കുകയാണ് മനുഷ്യർ ചെയ്യുന്നത്. മരങ്ങൾ വെട്ടി മുറിച്ചും, ബിൽഡിങ്ങുകൾ ഉണ്ടാക്കിയും, പുഴകളും മറ്റും മലിനമാക്കി യും ഭൂമിയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഭൂമിയുടെ നിലനിൽപ്പ് നശിക്കുമ്പോൾ ഭൂമികുലുക്കവും, പ്രളയവും, പേമാരിയും, മഴവെള്ളപ്പാച്ചിലും, കൊടുങ്കാറ്റും എല്ലാം ഉണ്ടാവുന്നത്.

നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കണം. രണ്ടുനേരവും കുളിക്കണം. ഭക്ഷണം കഴിക്കാൻ പോകുമ്പോൾ കൈകൾ സോപ്പിട്ട് കഴുകണം. ചെളിയിൽ കളിച്ചാലും ശരീരം വൃത്തിയാക്കണം. എന്നാൽ നമുക്ക് രോഗം വന്നാൽ അണുക്കളെ പ്രതിരോധിക്കാനുള്ള കഴിവ് ഉണ്ടാവുകയുള്ളൂ.

ഫാത്തിമ മൈഷ.കെ
1 B ജി.എം.യു.പി.സ്കൂൾ ബി.പി അങ്ങാടി
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - parazak തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - ലേഖനം