ബി എസ് യു പി എസ് കാലടി/വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ ,മത്സരങ്ങൾ , കലാമത്സരങ്ങൾ എന്നിവ നടത്തിവരുന്നു. 2021-2022 കാലയളവിൽ ലോകഫോട്ടോഗ്രഫി ദിനവുമായിബന്ധപ്പെട്ട് ഡിജിറ്റൽ ഫോട്ടോഗ്രാഫി മത്സരം, ഉപജില്ലാകഥാത്സരം, ഏകാംഗാഭിനയം എന്നിവ നടത്തുകയുണ്ടായി. കഥാരചനയിൽ പത്മ പി 7C ഒന്നാം സമ്മാനം നേടുകയുണ്ടായി മാത്രവുമല്ല ഇതേകാലയളവിൽ ഏകാംഗാഭിനയത്തിന് ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട അനഘ 5D പ്രോത്സാഹന സമ്മാനവും കരസ്ഥമാക്കിയിരുന്നു.
കഥാരചന പത്മ പി 7C
മഴയിലൂടെ
ജനൽ തുറന്നിട്ട് പുസ്തകം വായിച്ചിരുന്ന എന്നെ ഒരു തണുത്ത കാറ്റ് വെറുതെ കൊതുപ്പിച്ച് മുങ്ങികളഞ്ഞു. വിഷമിച്ച് ഇരുന്നപ്പോൾ അവൻ വീണ്ടും വന്നു, പിന്നെ മഴ ചാറാൻ തുടങ്ങി. ആയിരം തുള്ളികളുമായി കുളിരു കോരുന്ന മഴ. അങ്ങനെ മഴയിൽ രസിച്ച് ഞാൻ പുസ്തകം വായിച്ചു, പെട്ടെന്ന് ഒരു ഇടി വെട്ടി⚡, വിറച്ചുപോയി. എന്നിട്ടും ജനൽ അടക്കാൻ എനിക്ക് തോന്നിയില്ല. പിന്നീട് ഇടി വെട്ടിയില്ല, ഒന്ന് കിടന്ന് ഉറങ്ങിയലോ എന്ന് ചിന്തിച്ചു.
കുറച്ചു നേരം മുൻപാണ് ചായ കുടിച്ചത് അതുകൊണ്ടാണോ ഉറക്കം വന്നില്ല. കുറച്ചു നേരം മഴ ആസ്വദിച്ചു, ഇലകളിൽ നിന്ന് വാർന്നു വീഴുന്ന മഴതുള്ളികൾ, സൂക്ഷിച്ചു നോക്കിയാൽ എന്നെ നോക്കി ചിരിക്കുന്ന പോലെ. "പാച്ചു ഇങ്ങോട്ടു വന്നേ" അച്ഛൻ എന്നെ വിളിച്ചു. കാറ്റിൽ മൂന്ന് മാങ്ങകൾ വീണിട്ടുണ്ട് അത് പറയാനാണ് അച്ഛൻ വിളിച്ചത്. മാങ്ങ എടുത്ത് വന്നപ്പോൾ കറണ്ട് പോയി. കുറച്ചു നേരം കഴിഞ്ഞ് മാങ്ങ പുളം എന്ന് കരുതി. ഞാൻ വീണ്ടും ജനലരുകിൽ വന്നിരുന്ന് മഴ ആസ്വദിക്കാൻ തുടങ്ങി. നിറഞ്ഞൊഴുകുന്ന വഴിയിലൂടെ ഒരു കുഞ്ഞു
തവള🐸 ചാടി ചാടി പോകുന്നു.
ഞാൻ വരാന്തയിൽ വന്നിരുന്നു. അപ്പോൾ തണുത്ത് പതുങ്ങി എന്റെ Blu പൂച്ച വന്നു. അവൻ ഞാൻ ഇരിക്കുന്ന കസേരക്കടിയിൽ ഇരുന്നു. ഞങ്ങൾ മഴ നോക്കി ഇരുന്നു. മഴ നിന്നു. മഴ തോർന്ന അന്തരീക്ഷം ഏറെ മനോഹരം ആയിരുന്നു. മാനം തെളിഞ്ഞു കാണാം.
ഇന്ന് ഞാൻ ഒരു നല്ല മഴ ആസ്വദിച്ചു.🌈
പത്മ പി