ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനം

ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് വിവിധ പ്രോഗ്രാമുകൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷത്തെയും പോലെ ഈ വർഷവും സ്കൂളിൽ അരങ്ങേറുകയുണ്ടായി. പരീക്ഷണശാല ,ശാസ്ത്ര പ്രദർശനം എന്നിവ സംഘടിപ്പിച്ചു. കുട്ടികളിൽ ശാസ്ത്രാവബോധം ഉണർത്തുവാനും, ശാസ്ത്രത്തോട് ആഭിമുഖ്യം ഉണ്ടാകുവാനും ഇതിലൂടെ സാധിച്ചിട്ടുണ്ട്. ചടയമംഗലം വിദ്യാഭ്യാസ ഉപജില്ലയുടെ ആരാധ്യനായ വിദ്യാഭ്യാസ ഓഫീസർ ശ്രീ. ബിജു സാർ ആണ് ഈ പ്രോഗ്രാം ഉദ്ഘാടനം ചെയ്തത്. കുട്ടികൾക്കും അധ്യാപകർക്കും ശാസ്ത്ര ദിനത്തോടനുബന്ധിച്ച് നല്ലൊരു സന്ദേശവും അദ്ദേഹം നൽകുകയുണ്ടായി.

എച്ച്. എം ശ്രീ.രാജു സാർ സ്വാഗതം ആശംസിക്കുന്നു.
ചടയമംഗലം വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ ശ്രീ. ബിജു സാർ പ്രോഗ്രാം ഉദ്ഘാടനം ചെയ്യുന്നു.
ശാസ്ത്രപ്രദർശനവുമായി ബന്ധപ്പെട്ടുള്ള പോസ്റ്ററുകൾ നിരീക്ഷിക്കുന്ന കുട്ടികൾ.
പരീക്ഷണങ്ങൾ നടത്തുന്ന കുട്ടികളുമായി സംവദിക്കുന്ന ശ്രീ.ബിജു സാർ.
സോളാർ സിസ്റ്റത്തിന്റെ ഒരു മാതൃകയുമായി ആത്മീയ എന്ന കുട്ടി.
കുട്ടി പരീക്ഷണശാലയിൽ പരീക്ഷണങ്ങൾ നടത്തുന്ന കുരുന്നു പ്രതിഭകൾ.