ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് 19.328 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പാണാവള്ളി ഗ്രാമപഞ്ചായത്ത്. പണ്ട് പാണന്മാർ വള്ളി ക്കുടിൽ കെട്ടി പാർത്തത് കൊണ്ടാകാം പാണാവള്ളിക്ക് ആ പേര് വന്നത്. പാണൽ വള്ളികൾ നിറഞ്ഞതു കൊണ്ട് എന്നൊരു പാഠഭേദവും ഇതിനോടൊപ്പം ഉണ്ട്. വേമ്പനാട്ട് കായലിന്റെ ഓള കാഴ്ചകളിലേക്ക് കൺ തുറക്കുന്ന പാണാവള്ളി ഗ്രാമം. ഗ്രാമ്യ സൗഹൃദത്തിന്റെ മുഖമുദ്രയായി കൃഷിയും, റാട്ടിന്റെ സംഗീതവും, മത്സ്യബന്ധനവും മറ്റുമാണ്. ഇവയെല്ലാം സംസ്കാരത്തിൽ അലിഞ്ഞുചേർന്ന ഇഴകൾ.

അതിരുകൾ

* കിഴക്ക് - വേമ്പനാട്ടു കായൽ

*പടിഞ്ഞാറ് - കൈതപ്പുഴ കായൽ (വേമ്പനാട്ട് കായലിന്റെ കൈവഴി )

അരൂക്കുറ്റി പഞ്ചായത്ത്

* വടക്ക് - അരൂക്കുറ്റി പഞ്ചായത്ത്, പുത്തൻതോട്  ( പള്ളിത്തോട് )

* തെക്ക് - തൈക്കാട്ടുശ്ശേരി പഞ്ചായത്ത്, പൂച്ചാക്കൽ തോട്

ജില്ല    - ആലപ്പുഴ

ബ്ലോക്ക്  തൈക്കാട്ടുശ്ശേരി

വിസ്തീർണ്ണം - 19.328 ചതുരശ്ര കിലോമീറ്റർ

ജനസംഖ്യ - 26597

പുരുഷന്മാർ- 13091

സ്ത്രീകൾ= 13506

ജനസാന്ദ്രത- 1360

സ്ത്രീ-പുരുഷ അനുപാതം- 1032

സാക്ഷരത -90%

വാർഡുകൾ

1. തൃച്ചാറ്റുകുളം

2.ചേലാട്ട് ഭാഗം പടിഞ്ഞാറ്

3.ചേലാട്ട് ഭാഗം കിഴക്ക്

4.തൃച്ചാറ്റുകുളം എച്ച് എസ് വാർഡ്

5.വാഴത്തറവെളി

6.മന്നം

7.ഓടബള്ളി

8.പഞ്ചായത്ത് ഓഫീസ് വാർഡ്

9.ഗീതാനന്ദ പുരം

10.പോലീസ് സ്റ്റേഷൻ വാർഡ്

11.ശ്രീകണ്ഠേശ്വരം

12

കമ്മ്യൂണിറ്റി ഹാൾ വാർഡ്

13.പള്ളിവെളി

14.തളിയാപറമ്പ്

15.ഇടപ്പങ്ങഴി

16.മുട്ടത്തു കടവ്

17.നാല്പത്തെണ്ണീശ്വരം

18.അന്നലത്തോട്