സാംസ്കാരിക പരിവർത്തനത്തിന്റെ കണ്ണാടിയാണ് ഗണിതം എന്നത് യാഥാർത്ഥ്യമാണ്. പാഠഭാഗങ്ങൾ നിത്യജീവിതവുമായി എങ്ങനെ ഇഴുകിച്ചേർന്നു കിടക്കുന്നു എന്ന തിരിച്ചറിവിൽനിന്നാണ് ഗണിത പഠനത്തിന്റെ ആഴങ്ങളിലേയ്ക്ക് കുട്ടികൾ കടന്നു ചെല്ലേണ്ടത്. ഇതിന് പിൻബലം നൽകുന്ന പദ്ധതിയാണ് NUMATS സാധാരണ കഴിവുള്ള കുട്ടികളിലെ അസാധാരണ ഗണിത മികവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്ന പദ്ധതിയാണ് NUMATS.കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഗണിതവിഷയത്തിൽ തൽപരരായ  വിദ്യാർത്ഥികളെ പരിപോഷിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതിയാണ് ന്യൂമാറ്റ്സ് (പൂർണ്ണരൂപം: Nurturing Mathematical Talents in Schools). കേരള സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനതലത്തിൽ അഭിരുചി പരീക്ഷ നടത്തിയാണ് പദ്ധതിയിലേക്ക് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. 2012-ലാണ് ഈ പദ്ധതി ആരംഭിച്ചത്.

എല്ലാവർഷവും ആറാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. ആദ്യ ഘട്ടത്തിൽ എല്ലാ ഉപജില്ലകളിലും പരീക്ഷ നടത്തി അതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരെ ഉൾപ്പെടുത്തിക്കൊണ്ട് സംസ്ഥാന തലത്തിൽ അഭിരുചി പരീക്ഷ സംഘടിപ്പിക്കുന്നു. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ നേതൃത്വത്തിലാണ് സംസ്ഥാന അഭിരുചി പരീക്ഷ നടത്തുന്നത്. ഈ പരീക്ഷയിലൂടെ ഓരോ ജില്ലയിൽനിന്നും അഞ്ച് പേരെ വീതവും പ്രത്യേക കഴിവുകളുള്ള നാല് പേരെയും (ആകെ 74 പേർ) പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുന്നു.

2012 -13 അധ്യായന വർഷക്കാലം മുതൽ തന്നെ ഗവൺമെന്റ് ജിയുപിഎസ് കോങ്ങാട് NuMATS പദ്ധതി ഏറ്റെടുത്തു. ആറാം ക്ലാസിൽ പഠിക്കുന്ന ഗണിതത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികളെ തിരഞ്ഞെടുക്കുകയും, അവരെNuMATS പദ്ധതിയുടെ ഭാഗമാക്കി തീർക്കുകയും ചെയ്യുന്നു. ജിയുപിഎസ് കോങ്ങാടി ലെ മുതിർന്ന ഗണിത അധ്യാപിക ഗീതാകുമാരി ടീച്ചർ കുട്ടികൾക്ക് വേണ്ടി മികച്ച പരിശീലന പരിപാടി നടത്തി വരികയും ചെയ്യുന്നു.