ഗവ. വി എച്ച് എസ് എസ് കൈതാരം/അനുഭവകുറിപ്പ് - സുധ ടീച്ചർ

അനുഭവക്കുറിപ്പ്- സുധ ടീച്ചർ

 
സുധ ഒ എ

കൈതാരം വൊക്കേഷണൽ ഹയർസെക്കന്ററി സകൂളിന്റെ അങ്കണത്തിൽ കാലുകുത്തിയ ആ നിമിഷം, അതേ 1999 ഒക്ടോബർ 28 ഇന്നലെയെന്നപോലെ ഓർത്തുപോകുന്നു. ഇനിയല്പം പുറകോട്ട് ചിന്തിക്കാം. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഞാൻ ഒരധ്യാപികയാകണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ഗണിതമായിരുന്നു എന്റെ ഇഷ്ടവിഷയം. അതിലൊരു ഡിഗ്രി എടുക്കണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു. പക്ഷേ സാഹചര്യം അതിനനുവദിച്ചില്ല. അക്കാലത്ത് ഒരു ജോലി എന്റെ കുടുംബത്തിനനിവാര്യമായിരുന്നു. അതിനാൽ T T C കഴിഞ്ഞയുടൻ മാനേജ്മെന്റ് സ്കൂളിൽ ജോലി വാങ്ങി. മലപ്പുറം ജില്ലയിൽ DSLP സ്കൂൾ തെക്കൻ കൂറ്റൂരിൽ 1987 ജൂൺ 23 ന് നിയമിതയായി. എറണാകുളം PSC ലിസ്റ്റിലുള്ള ജോസഫ് സാറിന്റെ ലീവ് വേക്കൻസിയിലാണ് ജോയിൻ ചെയ്തത്. പക്ഷേ ജൂൺ മുതൽ സെപ്റ്റംബർ വരെ ഞാൻ sign ചെയ്തെങ്കിലും ഇടയ്ക്ക് സാർ വരികയും ഒപ്പിടുകയും ചെയ്തതിനാൽ അത്രയും സർവീസ് എനിക്ക് നഷ്ടപ്പെട്ടു. സെപ്തംബർ 18 മുതലാണ് ആ സ്കൂളിലെ സ്ഥിരം ജോലിക്കാരിയായത്. 3 വർഷക്കാലം അവിടെ ജോലി ചെയ്തത്. അവിടത്തെ കുട്ടികൾക്ക് എന്നോട് സ്നേഹവും ബഹുമാനവുമായിരുന്നു. ഒന്നാം ക്ലാസ്സിൽ അക്ഷരമാലയെ അടിസ്ഥാനമാക്കിയുള്ള മലയാള പഠനം ആയിരുന്നു. അന്നത്തെ എന്റെ ഒന്നാം ക്ലാസ്സ് ഇന്നും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നു. അവിടുത്തെ ആളുകൾക്ക് ഞങ്ങളോട് ആദരവും ഒപ്പം അവരുടെ കരുതലുമുണ്ടായിരുന്നു. ഒരിക്കൽ ഞങ്ങൾ താമസിച്ചിരുന്നു വീചിനു മുകളിൽ നിറയെ തേങ്ങയും ഓലയുമുള്ള വലിയ തെങ്ങ് വീണു. മച്ചിട്ട വീടായതിനാൽ ആർക്കും ഒരാപത്തും സംഭവിച്ചില്ല. ഞങ്ങൾ വാതിൽ തുറന്നു നോക്കിയപ്പോൾ വീടിനു ചുറ്റും നിറയെ ആളുകൾ ഞങ്ങളെ ഉറ്റുനോക്കുന്നു. വേഗം തന്നെ ഭക്ഷണം തയ്യാറാക്കി സ്കൂളിലേക്ക് പോയി. തിരിച്ചു വന്നപ്പോൾ എല്ലാവരും കൂടി വീട് പഴതുപോലെ ആക്കിയിരിക്കുന്നു. അവരുടെ ആ നല്ല മനസ്സിനെ ഇന്നും നന്ദിയോടെ സ്മരിക്കുന്നു. മറക്കാനാവാത്ത ഒരനുഭവമാണത്. ഇക്കാലയളവിൽ പ്രധാനാധ്യാപിയായും ജോലി ചെയ്തു.

തുടർന്ന് 1990 നവംബർ 6-ാം തിയ്യതി പാലക്കാട് ജില്ലയിലെ GLP സ്കൂൾ വട്ടേനാടിൽ PSC വഴി നിയമനം കിട്ടി. 16 ഡിവിഷനുള്ള ഒരു എൽ.പി. സ്കൂളായിരുന്നു അത്. ജനുവരി മാസമായപ്പോൾ എന്നോടൊപ്പം പഠിച്ച അജി ടീച്ചറും അവിടെയെത്തി. അവിടത്തെ ജീവിതം സന്തോഷം നിറഞ്ഞതായിരുന്നു. മറ്റൊരു ജില്ലയിൽ നിന്നും വന്നതുകൊണ്ടാവാം നാട്ടുകാരുടെ സ്നേഹവും ബഹുമാനവും വേണ്ടുവോളം കിട്ടി. മലബാർ ജില്ലയിൽ അന്നാദ്യമായി DPEP നിലവിൽ വന്നു. ഇന്നത്തെ പഠനരീതിയുടെ തുടക്കമായിരുന്നു അത്. അതിന്റെ ഭാഗമാകാനും എനിക്കു കഴിഞ്ഞു. 4 വർഷക്കാലം അവിടെ താമസിച്ചു ജോലി ചെയ്തു. മകൻ ജനിച്ച് 4 മാസം പ്രായമായപ്പോൾ മുതൽ വീട്ടിൽനിന്നും പോയി വന്നു. വീടുമുതൽ സ്കൂൾ വരെ രണ്ടരമണിക്കൂർ യാത്ര. 7 മണിക്കു പോയി 7 മണിക്കു തിരിച്ചെത്തും. കൃത്യ 9:30 നു തന്നെ സ്കൂളിൽ എത്തുമായിരുന്നു. സന്തോത്തോടൊപ്പം ഭയവും നിറഞ്ഞതായിരുന്നു ആ യാത്ര. 5 വർഷം ഇതു തുടർന്നു. അങ്ങനെ 1999ഒക്ടോബർ 28 ന് കൈതാരം സ്കൂളിലേക്ക് സ്ഥലംമാറ്റം കിട്ടി. എനിക്ക് ഒത്തിരി സന്തോഷം തോന്നിയെങ്കിലും എന്റെ കൂട്ടുകാരിക്ക്സ്ഥലം മാറ്റം കിട്ടാത്തതിനാൽ വലിയ വേദനയുണ്ടായി. എന്റെ ഭർത്താവുകൂടി ജോലി ചെയ്യുന്ന ഈ സ്കൂളിലേക്ക് വരുമ്പോൾ എന്റെ സന്തോഷത്തിന് ഇരട്ടി മധുരമുണ്ടായി. അതൊരു സുവർണ കാലമായിരുന്നു. തുടർന്ന് ഞങ്ങളുടെ ഏകമകനെയും ഇങ്ങോട്ടു കൊണ്ടുവന്നു. അപ്പോൾ സന്തോഷം ഒന്നുകൂടി കൂടി. ഞാൻ ഇവിടെ വരുമ്പോൾ രവീന്ദ്രൻ സാറായിരുന്നു പ്രധാനാധ്യാപകൻ. VHSCയും HS ഉം ഒറ്റ പ്രിൻസിപ്പാളിന്റെ കീഴിലായിരുന്നു. ഒരുപാട് അംഗങ്ങളുള്ള വലിയ ഒരു കുടുംബം. എല്ലാവർക്കും എല്ലാവരെയും അറിയാം. ഒരു കൂട്ടുകുടുംബം എന്നു പറയാം. എനിക്ക് 2-ാം ക്ലാസ്സാണ് കിട്ടിയത്. ക്ലാസ്സിൽ വന്നപ്പോൾ എനിക്ക് സന്തോഷം അടക്കാനായില്ല. കാരണം ഞാൻ മറ്റു രണ്ടു ജില്ലകളിൽ പഠിപ്പിച്ചപ്പോഴും ക്ലാസ്സുകൾ തമ്മിൽ സ്ക്രീൻ വെച്ചോ ഭിത്തികൊണഅട് മറച്ചി്ടോ ഉണ്ടായിരുന്നില്ല. എല്ലാവരും പഠിപ്പിക്കുന്നത് എല്ലാവർക്കും കാണാം. സ്വകാര്യതയില്ല. എന്നാൽ ഇവിടെ ഓരോരോ ക്ലാസ്സ്മുറികൾ. ടീച്ചറും കുട്ടികളും മാത്രമുള്ള ഒരു ലോകം. അതെന്നെ വളരെ സന്തോഷിപ്പിച്ചു. ഇപ്പോൾ 22 കൊല്ലവും 5 മാസവും രണ്ടാം ക്ലാസ്സിൽ ത്നെ തുടരുന്നു.

ഇപ്പോൾ എന്റെ പതിമൂന്നാമത്തെ HM ആണ് നമ്മുടെ പ്രിയപ്പെട്ട ശ്രീമതി റൂബി ടീച്ചർ. മറ്റു 12 പോരോടും അല്പം അലം പാലിച്ചാണ് ഞാൻ പെരുമാറിയിട്ടുള്ളത്. എന്നാൽ ടീച്ചർ എല്ലാവരെയും സഹോദരങ്ങളായിട്ടാണ് കാണുന്നത്. അതിനാൽ ഏറ്റവും അടുത്തു പെരുമാറിയിട്ടുള്ളത് ടീച്ചറോട് മാത്രമാണ്. അങ്ങനെയാകാൻ ടീച്ചർക്ക മാത്രമേ കഴിയൂ എന്നണ് എന്റെ ഇത്രയും നളത്തെ അനുഭവം.

ഇവിടത്തെ അധ്യാപകരരെക്കുറിച്ച് ഓർക്കുമ്പോൾ ലീലാമ്മയാണ് ആദ്യം മനസ്സിൽ തെളിയുന്നത്. ഞാനിവിടെ വരുന്നതിനു മുൻപുതന്നെ ലീലാമ്മയെ അറിയാം ലീലാമ്മയുടെ വിവാഹത്തിൽ ഞാൻ പങ്കടുത്തിട്ടുണ്ട്. ഇവിടത്തെ എല്ലാ അധ്യാപകരും പ്രധാനാധ്യാപകരും ഓഫീസ് ജീവനക്കാരും മറ്റെല്ലാ ജീവനക്കാരും ഒത്തിരി സ്നേഹത്തോടെയാണ് എന്നോട് പെരുമാറിയിട്ടുള്ളത്. ഞാനും അങ്ങനെ പെരുമാറിയിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.34 വർഷവും 6 മാസവും ഈ സ്കൂളിൽ സേവനമനുഷ്ഠിച്ച് പടിയിറങ്ങുമ്പോൾ ഒരുപാട് സന്തോഷം നൽകിയ ഈ സ്കൂൾ അങ്കണം എന്റെ മനസ്സിൽ മായാത്ത മുദ്രയായി എന്നുമുണ്ടാകും.