"ആത്മ വിശ്വാസത്തോടെ" വീണ്ടും വിദ്യാലയ്ത്തിലേക്ക്

 
 
പ്രവേശനോൽസവം

കോവിഡ് 19ന് ശേഷമുളള പ്രവേശനോത്സവം വളരെ മികച്ച രീതിയിൽ സ്ക്കൂളിൽ നടന്നു.പുതിയതായി പ്രവേശനം നേടിയ കുട്ടികളെ വർണ തൊപ്പിയും സമ്മാനങ്ങളും നൽകി അധ്യാപകരും പി ടി എ എസ്സ് എം സി ,മറ്റ് വിദ്യലയ കാംഷികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. രക്ഷിതാക്കൾ സ്കൂളിന് പുറത്ത് കുട്ടികളെ കൊണ്ട് വന്ന് അധ്യാപകരെ ഏൽപിക്കും വിധമാണ് ഈ വർഷം പ്രവേശനോൽസവം നടന്നത് .കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാലായിരുന്നുഇത്. വിദ്യാലയ ചരിത്രത്തിലെ ഏറ്റവം ഉയർന്ന അഡ്മിഷനാണ് വിദ്യാലയത്തിലിക്കുറി ഒന്നാം ക്ലാസിൽ 110 കുട്ടികളും, LKG യിൽ 90കുട്ടികളുമടക്കം 200 ഓളം കുട്ടികളാണ് കുട്ടികളാണ് പുതിയതായി വിദ്യാലയത്തിലേക്ക് പ്രവേശനം നേടിയത് 2 മുതൽ ഏഴ് വരെ ക്ലാസുകളിലേക്ക് മറ്റ് വിദ്യാലയങ്ങളിൽ നിന്ന് ൽ മുപ്പതിൽ പരം വിദ്യാർഥികൾ പ്രവേശനം നേടി.പ്രവേശനോത്സവ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി ഹസീന ഉൽഘാടം ചെയതു. 10-ാം തരത്തിൽ മുഴുവൻ വിഷയങ്ങൾക്ക് A+ നേടിയ പൂർവ്വ വിദ്യാർഥികളെയും,LSS,USS വിജയികളേയും ചടങ്ങിൽ അനുമോദിച്ചു.

"കുരുന്നുകളോടൊപ്പം" കിഡ്സ് കോർൺ ഫെസ്റ്റിവെൽ

 
പ്രീപ്രൈമറി കിഡ്സ് കോർണർ ഉൽഘാടനം

കോവിഡ് സാഹചര്യത്തിൽ പ്രീ പ്രൈമറി വിഭാഗം കുട്ടികൾക്ക് സ്കൂൾ തുറന്ന സാഹചര്യത്തിൽ വരാൻ പറ്റാത്തത് കാരണം പ്രീ പ്രൈമറി അധ്യാപകരും വിദ്യാലയ്ത്തിലെ പ്രീ പ്രൈറിയുടെ ചുമതല വഹിക്കുന്ന ഹെലെൻ ടീച്ചർ കൃഷ്ണൻകുട്ടി മാഷ് എന്നിവരുടെ നേതൃതത്തിൽ ഒരു കിഡ്സ് കോർണർ ആരംഭിക്കുകയും കോവിഡ് മാനദണ്ഢങ്ങൾ പാലിച്ച് കൊണ്ട് ഓരോദിവസവം നിശ്ചിത എണ്ണം കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും സ്കൂളിൽ എത്തിക്കുകയും ചെയതു. കുട്ടികളുടെ പഠന കാര്യങ്ങളും അവരടെ ബുദ്ധിവികാസത്തിന് അനയോജ്യമായ പ്രവർത്തനങ്ങളുമായിരുന്നു കിഡ്സ് കോർണറിൽ ഉൾപ്പെടുത്തിയിരുന്നത്.ദീർഘ കാലം വീട്ടിൽ ഇരുന്ന കൊച്ചുകുട്ടികൾക്കും അവരുടെരക്ഷിതാക്കൾക്കും കിഡ്സ് കോർണർ ഒരു പുതിയ അനുഭവമാക്കി മാറ്റാൻ സാധിക്കുകയും ചെയ്തു. വണ്ടൂർ എ ഇ ഒ ശ്രീ അപ്പുണ്ണി മാഷ് കിഡ്സ് കോർണർ ഉൽഘാടനം നിർവഹിച്ചു. കിളിക്കൊഞ്ചൽ,കളിപ്പാട്ടങ്ങൾ എന്നിവയിൽ നിന്നുളള പാട്ടുകൾ, കഥകൾ എന്നിവ കുട്ടികൾ അവതരിപ്പിക്കുകയും, വിദ്യാലയ്തയിൻറെ വക അവർക്ക് പ്രോൽസാഹന സമ്മാൻം നൽകുകയും ചെയ്ത.

ഭാഷാനൈപുണ്യത്തിന് "ഭാഷാവാണി"

കോവിഡ് കാരണം വിദ്യലയങ്ങൾ അടച്ചിടുകയും 2021 നവംബർ ഒന്നിന് തുറക്കുകയും ചെയതപ്പോൾ ഒത്ത് കൂടാനും,കൂട്ടകൂടാനോ പാടില്ലാത്തതിനാൽ സ്കൂളിൽ അസംബ്ലി നടത്താൻ സാധിച്ചില്ല.ആയതിനാൽ കുട്ടികൾക്ക് പ്രാർത്ഥന,പ്രതി‍ജ്ഞ,എന്നിവ കേൾപ്പിക്കാനുളള മാർഗങ്ങളെപ്പറ്റി എസ് ആർ ജി യിൽ ചർച്ച ചെയ്യുകയും കുട്ടികൾക്ക് ഭാഷാപരമായ സിദ്ധി നേടുന്നതിന് വേണ്ടി ഭാഷാ വാണി എന്ന പേരിൽ‍ ഒരു പ്രോഗ്രാം ആരംഭിക്കാൻ തീരുമാനിച്ചു. വണ്ടൂർ എ ഇ ഒ ശ്രീ അപ്പുണ്ണി സർ പ്രോഗ്രാം ഉൽഘാടനം ചെയ്തു. തുടർന്ന് എല്ലാ ദിവസവും രാവിലെ പ്രാർത്ഥന, പ്രതിജ്ഞ, വാർത്താ വായന, ഭാഷയുമായി ബന്ധപ്പെട്ട മറ്റ പ്രോഗ്രാമുകൾ എന്നിവനടത്തപ്പെടുന്നു,ഇതിനെല്ലാക്ലാസ്സിൻറെയും പങ്കാളിത്തം ഉറപ്പാക്കുകയും വളരെ ഭംഗിയായി കുട്ടികൾ ഇത് നടത്തപ്പെടുകയും ചെയ്യുന്നു. മാത്രമല്ല ഓരോക്ലാസ്സിലെയും മുഴുവൻ കുട്ടികളെയും ഇതിൽ ഉൾപ്പെടുത്താൻ സാധിക്കുകയും വളരെ താൽപര്യത്തോടെ മലയാളം,ഇംഗ്ലീഷ്,അറബി, ഹിന്ദി മുതലായ ഭാഷകളിലെല്ലാം വിവിധ ഭാഷാ പ്രകടനങ്ങൾ നടത്താൻ കുട്ടികൾ മുന്നോട്ട് വരുന്നു.

 
അധ്യാപക ശാക്തീകരണം

അധ്യാപക ശാക്തീകരണ പരിപാടി

കോവിഡ് മൂന്നാം തരംഗത്തിൽ വിദ്യാലയത്തിൽ കുട്ടികൾ എത്തിചേരാതിരുന്നപ്പോൾ അധ്യാപകർ വിദ്യാലയത്തിൽ എത്തുന്ന സമയം ഓൺലെെൻ ക്ലാസ്സുകൾപ്രയോജനപ്പെടുത്തിയതിനുശേഷം അധ്യാപക ശാക്തീകരണ പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്താൻ എസ്. ആ‍ർ. ജി തീരുമാനിച്ചു. വിദ്യാലയത്തിലെ അധ്യാപകനും പരിശീലകനുമായ ശ്രീ കൃഷ്ണൻകുട്ടിമാസ്റ്ററുടെ നേതൃത്വത്തിൽ കുട്ടികളിലെ പഠന വിടവ് നികത്തുന്നതിനുളള പ്രവർത്തങ്ങൾ , കുട്ടികളിൽ ആത്മ വിശ്വാസം വളർത്തുന്നതിനുളള പദ്ധതികൾ, ഐ ടി ക്ലാസ്സുകൾ പ്രയോജനകരമായി വിനിമയം സഹായിക്കാൻ കഴിയുന്ന തരത്തിൽ ശ്രീ ഘോഗുൽ മാഷിൻറെ നേതൃതത്തിലുളള ഐ,.ടി പരിശീലനം, പഠനോപകരണ നിർമാണ ശില്പശാല, എന്നിവ മറ്റു ആർ പി മാരുടേയും സഹായത്തോടെ ആസൂത്രണം ചെയ്ടുകയും അവ നടപ്പാക്കി വരികയും ചെയ്യുന്നു.

 
നല്ല ആരേഗ്യം നല്ല ഭക്ഷണം
 
 

നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം

കോവ‍ിഡ് വ്യാപനം കുറഞ്ഞ് വരികയും വിദ്യാലയങ്ങൾ മുഴുവൻ സമയവും മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി കൊണ്ട് ആരംഭിക്കാൻ സർക്കാർ തീരമാനിക്കുകയും ചെയതപ്പോൾ വിദ്യാലയത്തിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി കൊണ്ട് ആവിഷ്കരിച്ച ഒരു പദ്ധതിയാണ് നല്ല ആരോഗ്യ്ത്തിന് നല്ല ഭക്ഷണം എന്ന ഉച്ച ഭക്ഷണവുമായി ബന്ധപ്പെട്ട ഈ പ്രോഗ്രാം.കുട്ടികളുടെ വീടുകളിൽ നട്ട് പിടിപ്പിച്ച് വളർത്തുന്ന ചക്ക,പപ്പായ, മറ്റ് പച്ചക്കറി വിഭങ്ങൾ മാസത്തിൽ ഒരു ദിവസം സ്കൂളിൽ എത്തിക്കുകയും അങ്ങനെ വിഷരഹിത ഭക്ഷ്യ വിഭവങ്ങൾ കുട്ടികൾക്ക് നൽകുകയും ചെയ്യുക എന്നതാണ് ഇതിൻറെ പ്രാധാന ലക്ഷ്യം.ഈ പ്രവ്ര‍ത്തനത്തിൽ വിദ്യാലയത്തിലെ എല്ലാ കുട്ടികളും അധ്യാപകരും പങ്കാളികളാവുന്നു.എന്നത് എടുത്ത് പറയേണ്ട് ഒന്നാണ്.ഒരിക്കലും തെന്നെ കടകളിൽ വാങ്ങി വീട്ടിൽ കൊണ്ട് വന്ന ഒരു പച്ചക്കറി വിഭവവും സ്കൂളിൽ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിലേക്ക് കൊണ്ട് വരരുത് എന്ന ഒരു പ്രത്യേക നിർദ്ദേശവും ഈ പദ്ധതി നടപ്പിലാക്കിയപ്പോൾ കുട്ടുകളോട് പറയുകയും ചെയതു. അതിനാൽ പപ്പായ,ഇടിച്ചക്ക,ചേന,നാളികേരം തുടങ്ങിയവയാണ് ലഭിക്കുന്നവയിൽ അധികവും.

"ഞങ്ങളും മുന്നിലാണ് "വനിതാ പാർലിമെൻറ് ഒരുക്കി വിദ്യാലയം

 
വനിത പാർലമെൻറ്
 
വനിതാ അസംബ്ലി

അവസരങ്ങൾ അവകാശങ്ങൾ കൂടിയാണ് എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ഈ വർഷത്തെ വനിതാദിനം വിപുലമായി ആചരിച്ചു, സമൂഹത്തിൻറെ മാറുന്ന കാഴചപ്പാടുകൾക്കനുസരിച്ച് മനുഷ്യൻറെ സങ്കുചിത മനോഭാവം മാറേണ്ടതുണ്ട്.വിദ്യാഭ്യാസം ,ആരോഗ്യം ,തൊഴിൽ കുടുംബം, തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിൻറെ ഓർമ്മപ്പെടുത്തൽ കൂടിയായമാർച്ച് എട്ടിന് സ്കൂൾ അങ്കണത്തിൽ പെൺകുട്ടികളെ മാത്രം പങ്കെടുപ്പിച്ച് അസംബ്ലി നടത്തുകയും പെൺകുട്ടികളുടെ പാർലമെൻറ് ചേരുകയും കോർ‍ഡിനേറ്റർമാരെ തിരഞ്ഞെടുക്കുകയും ചെയതു.