ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/ഗണിത ക്ലബ്ബ്
ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും ഉള്ള സമർത്ഥരായ വിദ്യാർത്ഥികളെ കണ്ടെത്തി അവരിൽ അന്തർലീനമായ കഴിവുകൾ ഉണർത്തി അവയെ പരിപോഷിപ്പിക്കുക എന്നതാണ് ഗണിത ശാസ്ത്ര ക്ലബ്ബിൻറെ ലക്ഷ്യം ഞങ്ങളുടെ സ്കൂളിൽ ഒന്നിടവിട്ട് വ്യാഴാഴ്ചകളിൽ ഒരു പിരീഡ് ക്ലാസ് പ്രവർത്തനത്തിനായി ഉപയോഗിക്കുന്നു ഒന്നു അവസരത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ ഗണിത ക്ലബ് അംഗങ്ങൾ ഒരു ക്ലാസ് മുറിയിലെ പഠനപ്രവർത്തനങ്ങൾ നിത്യ ജീവിതവുമായി ബന്ധപ്പെടുത്തി എങ്ങനെ ആസ്വാദ്യകരമാക്കാം എന്നും കുട്ടികൾ കണ്ടെത്തുന്നു
ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ തൽസമയം നിർമ്മാണ ഇനങ്ങളും തൽസമയം അല്ലാത്തതുമായ വിവിധ മത്സരങ്ങൾ സ്കൂൾതലത്തിൽ നടത്തുന്നു മത്സരയിനങ്ങൾ നമ്പർചാർട്ട് ജോമട്രിക്കൽ ചാർട്ട്അദർ ചാർട്ട് സ്റ്റിൽ മോഡൽ വർക്കിംഗ് മോഡൽപ്യുവർ കൺസ്ട്രക്ഷൻ അപ്ലൈഡ് കൺസ്ട്രക്ഷൻ പസ്സില്സ് ഗെയിംസ് എസ് ഇ എന്നിവയാണ് ആണ് ഈ ഇനങ്ങളിൽ സ്കൂൾതലത്തിൽ വിജയിക്കുന്നവരെസബ് ജില്ലാതലത്തിലും അവിടെ നിന്നും വിജയികളാകുന്ന വരെറവന്യൂ തലത്തിലും തുടർന്ന് സംസ്ഥാന തലത്തിലും മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു .
സിംഗിൾ പ്രോജക്ട് ഗ്രൂപ്പ് പ്രോജക്ട് എന്നിവ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി ആയി നടത്താറുണ്ട് . ഇതിൽ വിജയികളായ വരെയും ഓരോ തലത്തിലുമുള്ള മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയുംചെയ്യുന്നു.ക്ലബ്ബ് പ്രവർത്തനത്തിന്റെ ഫലമായി സബ്ജില്ലാതല ത്തിൽഗണിത ശാസ്ത്രമേളയിൽ ഓവറോൾ കരസ്ഥമാക്കുവാൻ ഞങ്ങളുടെ സ്കൂളിന് സാധിച്ചു .
ഗണിത ക്ലബ്ബ് അംഗങ്ങൾ സംസ്ഥാനതല മത്സരത്തിൽവരെ വിജയികൾ ആയിട്ടുണ്ട്. ടീച്ചർമാരുടെ മത്സരയിനം ആയ ടീച്ചിങ് എയ്ഡ് കോമ്പറ്റീഷനിലും പങ്കെടുത്തു വിജയികളായിട്ടുണ്ട്.
ഗണിത ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള ക്വിസ് മത്സരത്തിലും ഈ സ്കൂളിലെ കുട്ടികൾ വിജയികൾ ആയിട്ടുണ്ട്
ശ്രീനിവാസ രാമാനുജൻ മെമ്മോറിയൽ പേപ്പർ പ്രസൻറ്റ് ഷൻ മത്സരത്തിലുംഭാസ്കരാചാര്യ സെമിനാർ മത്സരത്തിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.
ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ ഇതിൽ സ്കൂൾ അസംബ്ലിയിൽ മൺമറഞ്ഞ ചരിത്രാനുഭവങ്ങളുടെ പശ്ചാത്തലത്തിൽആനുകാലിക സംഭവങ്ങളെ അപഗ്രഥിച്ച് നാടക രൂപേണ അവതരിപ്പിക്കാറുണ്ട് ,കൂടാതെ അതെ ഇത് കഥകൾ,കവിതകൾ,ഗണിത ഗാനം , ഗണിത കൗതുകം , കുസൃതി കണക്കുകൾ, ഗണിത ചിത്രങ്ങൾ, ഗണിത കാർട്ടൂൺ,ഗണിത ചരിത്രം , ഗണിത ശാസ്ത്രജ്ഞൻമാർ , അവരുടെ സംഭാവനകൾ , ഗണിതശാസ്ത്ര കടങ്കഥകൾ ,പ ഴഞ്ചൊല്ലുകൾ, ഗണിതവും പ്രകൃതിയുമായുള്ള ബന്ധവും ഉൾപ്പെടുത്തി ഗണിത അസംബ്ലിയും നടത്താറുണ്ട്.ഗണിതം ആസ്വദിക്കാൻ കഴിയുന്ന തരത്തിലേക്ക് കുട്ടിയുടെ സർഗാത്മക ചിന്ത വളർത്തുവാനും ഗണിതാശയങ്ങൾ വിശദീകരിക്കുവാനും ഗണിത വഞ്ചിപ്പാട്ട് ഗണിത തിരുവാതിര എന്നിവയും സ്കൂൾ അസംബ്ലിയിൽഉൾപ്പെടുത്താറുണ്ട്.ഈ കൂട്ടായ പ്രവർത്തനത്തിലൂടെ കുട്ടികൾ ഗണിതം ആസ്വദിക്കുന്നു.
കൃത്യതയോടും സൂക്ഷ്മതയോടും കൂടി കാര്യങ്ങൾ ചെയ്യുന്നതിനും അമൂർത്തമായ ആശയങ്ങൾ കൈകാര്യം ചെയ്യുന്നതിനും മാത്തമാറ്റിക്സ് ലാബ് പ്രയോജനപ്പെടുത്താറുണ്ട് . ഗണിതലാബിന്റെ ഭാഗമായി ഗണിത ലൈബ്രറിയും സ്കൂളിൽ പ്രവർത്തിക്കുന്നു .