ജി.എച്ച്. എസ്.എസ്. എടപ്പാൾ/ജൂനിയർ റെഡ് ക്രോസ്
അന്തർദ്ദേശീയ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കുന്നതിനും യുവതലമുറയിൽ സേവന സന്നദ്ധത, സ്വഭാവ രൂപീകരണം, ദയ, ആതുര ശുശ്രൂഷ എന്നീ ഗുണ മേന്മകൾ വളർത്തിയെടുക്കുന്നതിനും വേണ്ടി രൂപവൽക്കരിച്ച സംഘടനയാണ് ജൂനിയർ റെഡ് ക്രോസ്സ്. ഇത് തികച്ചും മതേതരത്തിലൂന്നി പ്രവർത്തിക്കുന്ന സംഘടനയാണ്. മാതൃ സംഘടനയെപ്പോലെ ലോകത്തെല്ലായിടത്തും ജൂനിയർ റെഡ് ക്രോസ്സിന് ശാഖകളുണ്ട്. ജൂനിയർ റെഡ് ക്രോസ്സ് പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക, സേവന സന്നദ്ധതയുള്ള യുവതലമുറയെ വാർത്തെടുക്കുക, അന്താരാഷ്ട്ര സൗഹൃദം സമ്പുഷ്ടമാക്കുക എന്നിവയാണവ. സേവനം എന്നത് JRC യുടെ മോട്ടോയാണ്.