ബാസ്കരൻ മാസ്റ്റർ
കരിമ്പ ഗവൺമെൻറ്റ് യു.പി.സ്കൂളിൽ നിന്ന് പ്രാഥമിക പഠനം. തുടർന്ന് കരിമ്പ ഗവൺമെൻറ്റ് സ്കൂളിൽ നിന്ന് 1985 ൽ ഫസ്റ്റ് ക്ലാസോടെ SSLC വിജയിച്ചു. വിക്ടോറിയ കോളേജിൽ നിന്ന് 6-ാം റാങ്കോടെ മലയാളം ബി.എ.യും, കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിന്ന് മൂന്നാം റാങ്കോടെ എം.എ. മലയാളവും പൂർത്തിയാക്കി. തുടർന്ന് B.Ed , SET, NET, യോഗ്യതകൾ നേടി. എറണാകുളത്തെ പ്രശസ്തമായ വിദ്യോദയ സ്കൂളിൽ അധ്യാപകനായി അധ്യാപനരംഗത്തേക്ക് പ്രവേഷിച്ചു. കാരാകുറുശ്ശി സ്കൂളിൽ ഹൈസ്കൂൾ അധ്യാപകനായി ഗവൺമെൻറ്റ് മേഖലയിലേക്ക് കടന്നുവന്നു. 2005 ൽ ഹയർസെക്കൻറ്ററി അധ്യാപകനായി. ഇപ്പോൾ 2007 മുതൽ കരിമ്പ ഹയർസെക്കൻററി സ്കൂളിൽ മലയാളം അധ്യാപകനായി സേവനം ചെയ്തുവരുന്നു
പ്രധാന ഗുരുക്കൾ കണ്ടൻ മാസ്റ്റർ, വിജയലക്ഷ്മിടീച്ചർ, സൈനബ ടീച്ചർ, സിസിലി ജോർജ്, ഗോപാലകൃഷ്ണൻ മാസ്റ്റർ ജയിംസ് മാസ്റ്റർ, എം.എൻ കാരശ്ശേരി, എം.ജി.ശശിഭൂഷൺ, രാഘവൻ പയ്യനാട്, ചാത്തനാത്ത്
അച്യുതനുണ്ണി സാർ മുതലായവരാണ്. സംഘടനാ രംഗത്തും സാമൂഹിക പ്രവർത്തന മേഖലയിലും സാന്നിദ്ധ്യമറിയിക്കാൻ കഴിഞ്ഞിട്ടുണ്ട്, നിരവധി വർഷം പനയംപാടം കരിമ്പ നവോദയ വായന ശാലയുടെ സെകട്ടറിയായി ചുമതല വഹിച്ചു. നിലവിൽ താൻ പഠിച്ച കരിമ്പ ഗവൺമെൻറ്റ് സ്കൂളിസ്കൂളിൽ തന്നെ അധ്യാപകനായി ജോലിചെയ്യുന്നതോടൊപ്പം അതിനെ മികവുറ്റതാക്കാൻ ഉള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാണ് ...