സുഹൃത്തിന് ഒരു വീട്
സുഹൃത്തിന് ഒരു വീട്
അറിവിലും മൂല്യങ്ങളിലും വളർന്നു ജീവിത വിജയം സ്വന്തമാക്കാനുള്ള പരിശീലന കളരി ആണ് വെട്ടിമുകൾ സെന്റ് പോൾസ് വിദ്യാലയം. പതിനായിരക്കണക്കിന് കുരുന്നുകൾക്ക് ജീവിത വിജയത്തിലേക്കുള്ള ആദ്യാക്ഷരങ്ങൾ പകർന്നുനൽകാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. വിദ്യാലയം ഒരു മാതൃകാ സ്ഥാപനം ആകണമെങ്കിൽ അവിടെ അധ്യാപകരും, കുട്ടികളും, രക്ഷിതാക്കളും, ഏക കുടുംബത്തിലെ അംഗങ്ങളെപ്പോലെ കഴിയണം. ഈ പ്രതീക്ഷകൾ പൂർത്തീകരിക്കാൻ വിദ്യാലയത്തിന് കഴിയുന്നുവെന്നത് വളരെ അഭിമാനകരമാണ് . സാധാരണക്കാരുടെ മക്കൾക്ക് എന്നും ആശ്രയമായി നിലകൊള്ളുന്ന ഈ സ്ഥാപനം അതിന്റെ നിസ്വാർത്ഥ സേവനത്തിലൂടെ രണ്ടു കുട്ടികൾക്ക് വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചു നൽകുവാൻ സാധിച്ചു എന്നത് വളരെ അഭിമാനകരമായ നേട്ടമാണ്. സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് 'സുഹൃത്തിന് ഒരു വീട് 'എന്ന പദ്ധതിയിലൂടെയാണ് ഈ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത്. കൂടാതെ ഒരു കുട്ടിയുടെ വീടിന്റെ മേൽക്കൂര മാറ്റുകയും, മറ്റൊരു കുട്ടിക്ക് വീട് വൈദ്യുതികരിച്ചു നൽകുവാനും കഴിഞ്ഞു. അധ്യാപകർ, അനദ്ധ്യാപകർ, പി ടി എ, വിദ്യാർഥികൾ, അഭ്യുദയകാംക്ഷികൾ, എന്നിവരുടെ സഹകരണം ഈ പ്രവർത്തനത്തിന്റെ വിജയം കൂടുതൽ മികവുറ്റതാക്കി.