ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. ആര്യനാട്/അക്ഷരവൃക്ഷം/നിനക്കായ് സഖീ

നിനക്കായ് സഖീ

മാറിലെ ജലകണം ഇറ്റിറ്റുപോകുന്ന പോൽ എൻ
സൗഹൃദമേ നീ ഇന്നെന്നിൽ നിന്നും അകലുന്നുവോ?
മധുരം കിനിഞ്ഞെന്നപോലെ നമ്മുടെ സൗഹൃദം
എന്നും പവിത്രമായിരിക്കട്ടെ...
മധുരമൊരോർമ്മതൻ മധുഗന്ധമേകിയോ..
മഴയായി വന്നപോലുള്ള എൻ സൗഹൃ‍ദമേ
മധുരം പകർന്നു നീ എന്നിൽ
എന്നിലെ മിഴിനീരിൽ തന്ത്രികൾ
എന്തിനോ നിൻവിരലാൽ നീ തഴുകി
എന്തിനെൻ മനതാരിൽ അന്നു നീ സൃഷ്ടിച്ച
ഏങ്ങലടക്കുവാനാണോ അതോ എല്ലാം മറക്കുവാനാണോ
സൗഹൃദമേ ഇന്നു നീയെൻ ഓർമ്മ മാത്രമാണോ?
ദൂരേയ്ക്കു മറയുന്ന തോഴി നീ എന്നിലെ മലർ മന്ദാര പുഷ്പങ്ങളാണ് .
തനുതന്ത്രികൾ മീട്ടുന്നു തനിയേ
തരളതാരങ്ങൾ പരതുന്നു വെറുതേ
ആരാരും കാണാതെ നിൻ മിഴിനീരു നീ
അനഘമായി പൊഴിക്കുന്നതെന്തേ
അലിയുന്ന ദു:ഖങ്ങൾ അതിലറിയാതെ നീ
അലിയിച്ചുകളയുന്നതെന്തേ
അലിവൂറുന്ന മിഴിനീരിനിയെന്തിനുവേണ്ടി.

നന്ദന എസ് എ
10 സി ജി.ജി.വി.എച്ച്.എസ്.എസ്. ആര്യനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത