ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/അസാപ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

അസാപ്

ഹയർ സെക്കൻഡറി, കോളേജ് വിദ്യാർഥികൾക്ക് തൊഴിൽ പ്രാവീണ്യം നൽകുന്നതിന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും നടത്തുന്ന നടത്തുന്ന സംരംഭമാണ് അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്). കേരളത്തിൽ ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ഒരു കുറവുമില്ല. എന്നാൽ, തൊഴിൽരംഗത്ത് ഇവർക്ക് ആവശ്യമായ ശേഷിയില്ലെന്ന കണ്ടെത്തലാണ് അസാപ് തുടങ്ങാനിടയാക്കിയത്. എല്ലാ കോഴ്‌സുകൾക്കും പ്രായോഗിക പരിശീലനത്തോടൊപ്പം കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഐ.ടി. എന്നിവയും പഠിക്കാം. 150 മുതൽ 180 വരെ മണിക്കൂറാണ് ഓരോ കോഴ്‌സും. വ്യവസായമേഖലയിൽ 150 മണിക്കൂർ ഇന്റേൺഷിപ്പ് പരിശീലനവും ലഭിക്കും. ഏപ്രിൽ, മെയ് മാസങ്ങളിലാണ് ക്ലാസുകൾ നടക്കുക. ദിവസവും അഞ്ചു മണിക്കൂറാണ് ക്ലാസ്. ഒരാൾക്ക് മൂന്നു കോഴ്‌സുകൾക്ക് അപേക്ഷിക്കാം. ലഭ്യതയും സൗകര്യങ്ങളും അനുസരിച്ച് ഒരു കോഴ്‌സ് പഠിക്കാം. ഹയർ സെക്കൻഡറി, കോളേജ് വിഭാഗക്കാർക്ക് പൊതുവായി പഠിക്കാവുന്ന കോഴ്‌സുകളുണ്ട്. ഹയർ സെക്കൻഡറി വിഭാഗക്കാർക്ക് മാത്രമായുള്ള കോഴ്‌സുകൾക്ക് കോളേജ് വിഭാഗക്കാർക്ക് അപേക്ഷിക്കാനാകില്ല. 2014 ൽ അസാപ് പദ്ധതി നമ്മുടെ സ്‌ക‌ൂളിൽ ആരംഭിച്ചു. 3 ബാച്ചുകൾ പൂർത്തീകരിച്ചു. 1 ബാച്ച് ഇപ്പോൾ നടന്ന് വര‌ുന്നു. ശ്രീമതി. ജയശ്രീ കെ ഡി ടീച്ചർ നേതൃത്വം നൽകുന്നു.

ചിത്രശാല