ശുചിത്വത്തിലൂടെ
നിറഞ്ഞു ഭൂമിതൻ മടിയിൽ
മാനവഹൃത്തിൻ
തേങ്ങൽ
ആളുകൾ തമ്മിലകലം കുറയുന്നു
ശുചിത്വ ക്കുറവിൽ
പൂമ്പൊടി വിതറും പോലെ
അണുക്കൾ നിറയുന്നു
പൊഴിഞ്ഞു വീഴുന്നു പ്രാണി
കണക്കെ മർത്യ ജീവൻ
അതിനാൽ നാം മാസ്ക്ക് ധരിക്കൂ
ദേഹം മുഴുവൻ ശുചിയാക്കൂ
ഇടവേളകളിൽ കൈ കഴുകൂ
ഒറ്റക്കെട്ടായ് ഒരു മനമായ് നിൽക്കൂ
തുരത്താം നമുക്കീ നാശം വിതയ്ക്കും
ശാപമാം കൊറോണയേ