എവിടെയോ നിന്നും യാത്ര പുറപ്പെട്ടു
വിവിധരാജ്യം താണ്ടിവന്നു
പ്രായഭേദമന്യേ നശിപ്പിയ്ക്കുവാൻ
ലോകത്തെ അർത്ഥശൂന്യമാക്കാൻ
എന്നാൽ അവൻ അറിഞ്ഞിരുന്നില്ല
സ്നേഹച്ചങ്ങല നിർമ്മിച്ച
ഒത്തൊരുമയുടെ കോട്ടയിലേയ്ക്കാണ്
അവന്റെ കാൽവയ്പ്പെന്ന്
വൻ പ്രളയത്തേയും നിപ്പയേയും
കീഴ്പ്പെടുത്തിയ ദൈവത്തിന്റെ
സ്വന്തം നാട്ടിലേയ്ക്കുള്ള നിന്റെ
യാത്ര അവസാനിപ്പിയ്ക്കേണ്ടിയിരിയ്ക്കുന്നു
സ്നേഹത്തിന്റേയും ഒത്തൊരുമയുടേയും
നാട്ടിൽനിന്നു നീ തലകുനിച്ചു
മടങ്ങേണ്ടിയിരിയ്ക്കുന്നു
ഒരു തിരിച്ചു വരവില്ലാത്ത യാത്ര