കൊറോണ വന്നു ലോകം ഭയന്നു
ജാഗ്രതയോടെ രാജ്യങ്ങളും
കൊറോണയ്‌ക്കൊരു പ്രതിവിധി
എന്നാൽ പ്രതിരോധമാണല്ലോ
ചുമയൊന്ന് വന്നാൽ തൂവാലകൊണ്ട്
വായും മൂക്കും മറച്ചീടേണം
യാത്രകൾ ഒഴിവാക്കി വീട്ടിൽത്തന്നെ
ഇരിക്കാൻ നമ്മൾ ശ്രമിച്ചീടേണം
യാത്ര പോയെന്നാൽ വീട്ടിൽ വന്ന്
കൈയൊന്നു സോപ്പിട്ട് കഴുകീടേണം
എന്നും മറക്കാതിടയ്ക്കിടക്ക്
വെള്ളം നമ്മൾ കുടിച്ചീടേണം
കണ്ടവരോടെല്ലാം മിണ്ടിയും പറഞ്ഞും
കൊറോണ വരുത്തീടരുതേ
എന്നും നമ്മൾ വീട്ടിലിരുന്ന്
കൊറോണയെ തുരത്തീടാം