ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/അക്ഷരവൃക്ഷം/ ഭൂമിക്ക് ഒരു കുളിർ

ഭൂമിക്ക് ഒരു കുളിർ

വാനിൽ കരിമഷി പടരുന്നു
കാർമേഘം കരയാറായല്ലോ
മാനും മുയലും മയിലും മണ്ണിൽ
 തുള്ളിച്ചാടി രസിക്കുന്നു.
 മയിലുകൾ പീലി വിരിക്കുന്നു
 നൃത്തം ചെയ്ത് കളിക്കുന്നു.
വിണ്ണിൽ നിന്നൊരു നീർത്തുള്ളി
മണ്ണിൽ പുതുമഴയാകുന്നു
വറ്റിവരണ്ടൊരു പുഴയുടെ മീതെ
 വാനിൽ കണ്ണീർ നിറയുന്നു.
 വേരോറ്റനാൾ മണ്ണിൽ നിന്നൊരു
 വൃക്ഷം വീണ്ടും ജനിക്കുന്നു.
പുലരികൾ പച്ചപ്പണിയുന്നു.
സന്തോഷത്തിൽ പുതുമഴയെപോൽ
ഭൂമിക്കൊരു കുളിരാകുന്നു.

ബിനോയി ബി
X A ഗവൺമെൻറ് എച്ച് എസ് എസ്, നഗരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത