ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. ആര്യനാട്/അക്ഷരവൃക്ഷം/ ഏകാന്തത

Schoolwiki സംരംഭത്തിൽ നിന്ന്
ഏകാന്തത
              രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ ശരീരത്തിന് ചൂട് വല്ലാതെ കൂടിയപോലെ തോന്നി . തലേദിവസം നന്നായി മഴ നനഞ്ഞിരുന്ന കാത്തിരുന്ന് പുതുമഴ വന്നപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. മഴവെള്ളത്തിൽ കപ്പലോടിച്ചും മഴത്തുള്ളികളെ കയ്കളിൽ പിടിച്ചുവെച്ചും ഞാനും ചേട്ടനും പാട്ടും നൃത്തവുമൊക്കെയായി മഴ നന്നായി ആസ്വദിച്ചു .മഴ നനഞ്ഞിട്ടാണ് പനി  വന്നതെന്ന് അമ്മ വഴക്കു പറഞ്ഞു .ഇക്കാലത്തു എങ്ങനെ ആശുപത്രിയിൽ പോകുമെന്ന് ആത്മഗതം .പനി കൂടിവന്നതുകാരണം അച്ഛൻ എന്നെയും കൊണ്ട് ആശുപത്രിയിൽ പോയി . പനിയാണെന്നു പറഞ്ഞതും മാറിനിൽക്കാൻ ആവശ്യപ്പെട്ടു . ചന്ദ്രനിൽ പോകുന്ന മനുഷ്യനെപ്പോലെയാണ് ഡോക്ടർമാരെയും നഴ്സുമാരെയും കാണാൻ കഴിഞ്ഞത് .ഇതിനു മുൻപൊന്നും കണ്ടിട്ടില്ലാത്തവിധം ആളുകളൊക്കെ ഭീതിയോടെ ഒഴിഞ്ഞുമാറുന്നു . എല്ലാവരും മാസ്ക്കും കയ്യുറകളും ധരിച്ചു അകലം പാലിച്ചു സ്‌കൂൾ അസ്സെംബ്ലിയിൽ പ്ലെഡ്ജിൽ നിൽക്കുന്നതുപോലെ .അപ്പോൾ ആരോ എന്റെ പേര് വിളിച്ചു .ഡോക്ടറുടെ വക കുറെ ചോദ്യങ്ങൾ.. മറ്റെവിടെയെങ്കിലും പോയിരുന്നോ? വീട്ടുകാർക്ക്  പനിയോ ചുമയോ ? അങ്ങനെ നൂറു ചോദ്യങ്ങൾ .എല്ലാത്തിനും എനിക്ക് ഒരുത്തരമേ ഉണ്ടായിരുന്നുള്ളൂ .. ഇല്ല എന്ന് . മരുന്ന് നൽകിയിട്ടു ഉടനേ ഡോക്ടറുടെ വിധി വന്നു എന്നെ മാത്രമായി ഇരുപത്തൊന്നു ദിവസത്തേയ്ക്ക് ഒരു മുറിയിൽ അടച്ചിടാൻ . വീട്ടുകാരുടെ സുരക്ഷയ്ക്കാണത്രെ -- ജന്നലരികിലൂടെ ആകാശത്തേയ്ക്ക് നോക്കി ഞാൻ നിന്നു. മഴ നൽകിയ സമ്മാനവും ഓർത്തുകൊണ്ട് ........
നസറിൻ ഫാത്തിമ
8 ബി ജി.ജി.വി.എച്ച്.എസ്.എസ്. ആര്യനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കഥ