ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാൾവഴികളിൽ കേരളം
അതിജീവനത്തിന്റെ നാൾവഴികളിൽ കേരളം
21-ാം നൂറ്റാണ്ടിൽ കേരളം അതിജീവനത്തിന്റെ പാതയിലൂടെയാണ് കടന്നു പൊയ്കൊണ്ടിരിക്കുന്നത്.പ്രളയമായുംനിപ്പയായും കൊറോണയായും വന്ന പ്രശ്നങ്ങളെ നമ്മൾ ഒറ്റകെട്ടായി നേരിട്ടുകൊണ്ടിരിക്കുകയാണ്.നമ്മുടെ കൊച്ചു കേരളത്തെ പ്രളയം വിഴുങ്ങിയപ്പോൾ ജാതി മത വർണ്ണമതിൽ കെട്ടുകളെ തകർത്തെറിഞ്ഞുകൊണ്ട് നാം അതിനെ നേരിട്ടു.നിപ്പയെന്ന പകർച്ച വ്യാധിയേയും നമ്മൾ വിജയപ്രദമായി പിടിച്ചു കെട്ടി. ഇന്ന് നാം നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡ്-19 അഥവാ കൊറോണ എന്ന മഹാമാരി നമ്മുടെ മാത്രം പ്രശ്നമല്ല. ഇത് ഒരു ആഗോളപ്രശ്നമാണ്.ലോകം മുഴുവൻ കൊറോണയുടെ പിടിയിലമർന്നു കഴിഞ്ഞു.വികസിത രാജ്ങ്ങളായ അമേരിക്കയും ഇററലിയും സ്പെയിനും മറ്റ് യൂറോപ്യൻ രാജ്യങ്ങളും കോവിഡിനു മുൻപിൽ അന്ധാളിച്ചു നിൽക്കുമ്പോൾ നമ്മുടെ കൊച്ചു കേരളം അതിജീവനത്തിന്റെ പാതയിൽ മുന്നേറുകയാണ്.നമ്മൾ ഈ മഹാമാരിയെ പിടിച്ചുകെട്ടുക തന്നെചെയ്യും.ലോകത്തു നിന്നു തന്നെ ഈ വിപത്തിനെ തുടച്ചു മാറ്റേണ്ടിയിരിക്കുന്നു.നമ്മുക്കതിനു സാധിക്കട്ടെ.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |