കരയുന്ന ഭൂമിയുടെ കണ്ണീർ തുടയ്ക്കുവാൻ
ഒരുങ്ങാത്ത മക്കൾ മനുഷ്യർ...
അരുതെന്ന മൗനമാം മൊഴിലൂടമ്മ തൻ
അതിദീന രോദനം കേൾക്കുന്നു ഞാൻ....
പിടയുന്ന പ്രാണന്റെ വേദനയ്ക്കിടയിലൂ-
ടലയുന്നു മരണമൊരു രാക്ഷസിയായ്....
സൂക്ഷ്മമാം വൈറസിൻ ബാധയേൽക്കാതെത്ര
സൂക്ഷിച്ചിരിക്കേണ്ടി വന്നു നമ്മൾ.....
ഓർക്കുക മർത്ത്യാ ,നിൻ സ്വാർത്ഥത സർവ്വതും
ഒന്നാകെ തീർക്കുന്ന കാഴ്ച മുന്നിൽ....
അമ്മയാം ഭൂമിയെ വേദനിപ്പിച്ചാലതിൻ
നൊമ്പരം നീയുമനുഭവിക്കും.....