ല്ലയോ മാനുഷാ! തിരിഞ്ഞു
നോക്കീടുക നീയിന്നാ
അതിജീവനത്തിൻ നാളുകളിലേയ്ക്കായ്
പ്രകൃതി സംഹാര താണ്ഡവമാടിയൊരാ
ഭീകര ദിനങ്ങളിലൊന്നായ മർത്യരെ
ജാതിഭേദങ്ങൾ മറന്നവരൊന്നായി
താങ്ങായി മാറി പരസ്പരം
ആ സ്നേഹത്തിലലിഞ്ഞാ പ്രകൃതി
മാതാവിൻ മനമന്ന്
മടങ്ങിപ്പോയവളന്ന് ശാന്തയായ്
സന്തുഷ്ടയായ്
അല്ലയോ മാനുഷാ, മറന്നുവോ നീയാ
പുനർജ്ജന്മം
മറന്നുവോ കൂട്ടായ്മ തൻശക്തിയെ
ഇനിനീ അതിജീവിച്ചീടുകീ
കൊറോണയാം പ്രളയത്തെ