കൊല്ലരുത് കൊല്ലരുത്
ഭൂമിയെന്നമ്മയെ
കൊന്നിടുന്നൂയിന്ന്
മാലിന്യക്കുന്നുകൾ
ഭൂമിയെന്ന മൂന്ന-
ക്ഷരമല്ലിവിടെ
മൂവായിരത്തോളം
മാലിന്യം മാത്രം
തേങ്ങുന്നു വിതുമ്പുന്നു
ദൂരേയ്ക്കോടുന്നു
മാലിന്യത്തെയോർത്തിതാ
നെടുവീർപ്പൊഴുക്കുന്നു
ഭൂമിയിന്നും
നെടുവീർപ്പൊഴുക്കുന്നു
ഭൂമിയമ്മയുടെ
കണ്ണുനീർ കണ്ടിട്ടും
കുറച്ചില്ല മാലിന്യം
ദുഷ്ടന്മാർ ഇതുവരെ
കുറയ്ക്കണം മാലിന്യം
രോഗമകറ്റുവാൻ
തേങ്ങിക്കരഞ്ഞിന്നു
ഭൂമി മാത്രം ഭൂമി മാത്രം...