സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/അക്ഷരവൃക്ഷം/കൊറോണകാലം
കൊറോണക്കാലം
കോവിഡ്-19 എന്നാ ലോകാരോഗ്യസംഘടന പേരിട്ട കൊറോണ വൈറസ് ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുത്ത് അമേരിക്കയിൽ ആണ്.ഈ കൊറോണ കാലത്ത് അതീവ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം സ്വീകരിച്ച് ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കിയിരിക്കുകയാണ്.എൻറെ അനുഭവം പറയുകയാണെങ്കിൽ പ്രത്യേകിച്ച് എനിക്ക് വലിയ കാര്യങ്ങൾ ഒന്നും പറയാനില്ലെങ്കിൽ തന്നെയും എല്ലാ വർഷത്തെയും പോലെത്ത വേനലവധി ആയിരുന്നില്ല എൻറെ വീട്ടിൽ.വീട്ടിൽ എല്ലാവരും ഉണ്ടായിരുന്നു അച്ഛനു ജോലിക്ക് പോകേണ്ട, ആയിരുന്നതിനാൽ ഞങ്ങൾ ചെസ്സ് കളിച്ചും പടം വരച്ചും കുറച്ചുസമയം മൊബൈലിൽ കളിച്ചും ഒക്കെ സമയം കളയുന്നു.എന്നെ ഈ കൊറോണ കാലം കൂടുതലായി ബാധിച്ചില്ല എൻറെ വീട്ടിൽ അത് നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട് എന്തെന്നാൽ അച്ഛനു ശമ്പളമില്ല എന്നതു തന്നെ പ്രധാന കാരണം എന്തായാലും നമ്മൾ അതിനെ നല്ല രീതിയിൽ തരണം ചെയ്യാൻ സാധിച്ചു എന്നത് നമ്മുടെ വിജയം ആണ്. ഞങ്ങൾ വീടും പരിസരവും വൃത്തിയാക്കാൻ മാതാപിതാക്കളെ സഹായിച്ചു.നമ്മൾ ഓരോരുത്തരും അങ്ങനെ ഈ ഒരു അവസരത്തിൽ ഇതിൻറെ ഭാഗമാവാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു നമുക്ക് ജയിക്കാം ഈ കൊറോണ കാലത്തെ...
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |