പിച്ചവയ്ക്കുമ്പോൾ കാലിടറിയാൽ
കോരിയെടുത്തുമ്മ തരുമെൻ അമ്മ.
കൂടെ കളിക്കാൻ രസിക്കാൻ
എൻ കുടെയുണ്ടെന്റ്റെ അമ്മ.
തഴുകിയും തലോടിയും താരാട്ടുപാടിയും
കഥകൾ പറഞ്ഞും ഉറക്കുമെൻ അമ്മ.
തെറ്റിൽ നിന്ന് എന്നെ നേർവഴി കാണിച്ച
നേരായ മാർഗമാണെൻ അമ്മ.
എന്തിനും ഏതിനും സ്നേഹം വിളമ്പുന്ന
വാത്സല്യമാണെന്റെ അമ്മ.
നിത്യമായ സ്നേഹത്തിന്റെ
ഉറവിടമാണെന്റെ അമ്മ.