ഒത്തിരിയാണ്ടുകൾ മുന്നം -ഒരു
ചിത്രപൗർണ്ണമി നാളിൽ
കായിക്കരയിൽ പിറന്നു -കവി-
യാകും ഉദാരൻ കുമാരൻ
ആശയഗംഭീരനാകും കുമാരൻ
ആശാനെന്ന കവീശൻ
സ്നേഹത്തിന്റെ മഹാസന്ദേശം
ദേശം മുഴുക്കെ വിതച്ചു
ലീലയും സീതയും വാസവദത്തയും
മതംഗിമാരും നളിനിമാരും
ആശാൻ പടിയുണർത്തിയ പൂക്കൾ
സ്നേഹത്തിൻ തെളിനാളങ്ങൾ
ജാതിക്കോട്ടകൾമേലെ വെള്ളിടി
വാളായ് വാക്കുകൾ വീണപ്പോൾ
പാടീ കൈരളിപ്പൈങ്കിളി വീണ്ടും
പാവന സ്നേഹസുധാഗാനം
വർണ്ണഭേദം ചൊല്ലിയന്യോന്യം
വാളോങ്ങുന്ന സഹോദരരെ
ആശാൻ പാടിയ പാട്ടിൻ ശീലുകൾ
ആവർത്തിക്കുവിനാവോളം .