പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/മനസുകളെ ദൃഢമാക്കാം, രോഗത്തെ അകറ്റി നിർത്താം
മനസുകളെ ദൃഢമാക്കാം, രോഗത്തെ അകറ്റി നിർത്താം
ദൃഢതയുള്ള മനസ്സ് രൂപീകരിക്കുക എന്നെത് വലിയ ഒരു കാര്യമാണ്. ജീവിതത്തിലെ ഓരോ ഘട്ടത്തിലും ഇത് നമുക്ക് ആവശ്യമായി വരും. ജീവിതത്തിൽ എന്തൊക്കെ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് ആർക്കും തന്നെ പ്രവചിക്കാൻ കഴിയില്ല. ജീവിതമാകുമ്പോൾ രോഗങ്ങൾ നമ്മളെ സ്നേഹിക്കും, ചിലപ്പോൾ നമ്മൾ വെറുക്കുംതോറും നമ്മെ അത് കൂടുതൽ സ്നേഹിക്കും. അങ്ങനെ വരുമ്പോൾ രോഗത്തെ പ്രതിരോധിക്കണമെങ്കിൽ ആദ്യം നമുക്ക് വേണ്ടത് ദൃഢഗാത്രമായ മനസാണ്. നാം നമ്മെ തന്നെ വിശ്വസിക്കുക. ജീവിതത്തിലെ ഇരുട്ടിനെ അനേഷിക്കാതെ ജീവിതത്തിലെ വെളിച്ചത്തെ അനേഷിച്ചു കണ്ടുപിടിക്കുക. വസൂരി, പോളിയോ എന്നിവ കുറെ ജനങ്ങളുടെ ജീവൻ എടുത്തവയും ജനങ്ങളുടെ കണ്ണീരിനെ കരണമായവയും ആണ്. എന്നാൽ ആ രോഗത്തെ പ്രതിരോധിച്ചു പോളിയോ വാക്‌സിനുകൾ എടുക്കാൻ തുടങ്ങി. പണ്ട് കാലത്തു വസൂരി വന്നു മരണമടഞ്ഞവർ കോടിക്കണക്കിനു ജനങ്ങളായിരുന്നു. ലോക ജനതയെ തന്നെ പിടിച്ചു കുലിക്കിയിരുന്നു. ഇവ ബി. സി കാലഘട്ടത്തിലാണ് ഈ അസുഖം ജനങ്ങൾക്ക് പിടിപെട്ടത്. ഇത് ഒരു പകർച്ച വ്യാധി ആയിരുന്നു. ഈ അസുഖത്തിൽ നിന്ന് രക്ഷപെടാൻ ആയി വസൂരി പിടിപെട്ട മനുഷ്യരെ വേപ്പിലയിലായിരുന്നു കിടത്തി ഇരുന്നത്. അന്നൊന്നും ഇതിൻറെ മരുന്ന് കണ്ടു പിടിച്ചിട്ടില്ലായിരുന്നു. മരിക്കാറാകുമ്പോൾ ഇത് പിടിപെട്ട മനുഷ്യരെ പായിൽ പൊതിഞ്ഞു എവിടെഎങ്കിലും കൊണ്ട് ചാരി വെക്കുമായിരുന്നു എന്നാണ് പൂർവികർ പറഞ്ഞു കേട്ടിട്ടുള്ളത്. ഈ രോഗം ചില ഭരണ തലവന്മാരെ വരെ പിടിപെട്ടിട്ടുള്ളതായി പറയപ്പെടുന്നു. 1979 -ഇൽ ഈ രോഗം പ്രതിരോധ കുത്തി വയ്പ്പിലൂടെ നിർമാർജനം ചെയ്തു എന്ന് ലോകരൊഗ്യ സംഘടന പ്രഖ്യാപിച്ചു. രണ്ടു മൂന്നു രോഗങ്ങൾ മാത്രമേ നാം ഇതുവരെ നിർമാർജനം ചെയ്തിട്ടുള്ളു. പ്രതിരോധനം നാം എല്ലാ രോഗത്തതിനും ചെയ്യാറുണ്ട്. വര്ഷങ്ങളോളം നീണ്ടു നിന്ന ഈ രോഗത്തെ നിർമാർജനം ചെയ്യാൻ സഹായിച്ചിട്ടുള്ളത് കരുത്തുള്ള മനസുകളാണ്. നിപ്പ എംബോള എന്നീ രോഗങ്ങൾ ഭീകരന്മാരായിരുന്നു. നിപ്പ ബാധിക്കുന്നവരെ അടുത്ത ബന്ധുക്കൾക്ക് കാണുവാനോ ഒന്നിനും തന്നെ സാധിച്ചിരുന്നില്ല. മറ്റുള്ളവരെ ശുശ്രുഷിക്കുന്നതിനിടെ നിപ്പ വൈറസ് ബാധിച്ചു മമ്മുടെ നാട്ടിൽ ഒരു നേഴ്സ് മരണമടഞ്ഞത് അടുത്തിടെയാണ്. അവരെ ഒരു നോക്കു കാണാൻ പോലും ബന്ധുക്കളെ അനുവദിച്ചിരുന്നില്ല. എന്തിനേറെ സ്വന്തം കുഞ്ഞുങ്ങൾക്ക് പോലും അവസാനമായി ഒരു നോക്ക് കാണാൻ അനുവദിച്ചില്ല. അത്രക്കും ശക്തമായ പ്രതിരോധം. ജാതി മത വ്യത്യാസമില്ലാതെ ഇതിന്റെ ബന്ധനങ്ങളെല്ലാം പൊട്ടിച്ചു കേരള ജനത ഒന്നായി ചേർന്ന് നിപ്പയെ പ്രതിരോധിച്ചു. ദൃഢമായ മനസുള്ള ശാസ്ത്രജ്ഞർ ഇതിനായി പ്രതിരോധ മരുന്ന് കണ്ടുപിടിച്ചു. അങ്ങനെ പുതിയ രോഗങ്ങൾ പുതു തലമുറക്കായി ഒരു സന്ദേശം നൽകുന്നുണ്ട്. ഒന്നിച്ചു നിന്നാൽ എന്തും പ്രതിരോധിക്കാം. കൂട്ടമായി ചേരുമ്പോഴാണ് നമുക്ക് ശക്തി കൂടുന്നത്. അത് നാം പഠിക്കുന്നതുമാണ്. കുട്ടികളുടെ കാർട്ടൂണായ " ഡോറയുടെ പ്രയാണം" എന്നതിൽ പോലും പാടുന്നുണ്ട് നമുക്ക് ഒന്നിച്ചു പോകാം, നമ്മൾ ഒന്നിച്ചു പോയാൽ വിജയം നമുക്ക് ഉറപ്പ്. അങ്ങനെ നാം നിപ്പയെയും നമ്മുടെ കേരളത്തിൽ നിന്ന് തുടച്ചു മാറ്റി. വന്നാലും അതിനെ പ്രതിരോധിക്കാൻ മരുന്നും കണ്ടുപിടിച്ചു. 2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ കൊറോണ എന്ന കോവിഡ് 19 എന്ന വൈറസ് പിടിക്കപ്പെട്ടത്. 2019 -ഇൽ വന്നത് കൊണ്ട് കോവിദഃ ൧൯ എന്ന പേരും നൽകി. മരണ സംഖ്യ അതി വേഗത്തിൽ ഉയർന്നു. അത് കൊണ്ട് തന്നെ ഡിസംബർ തൊട്ടു ജനുവരി 29 വരെ ചൈനയിലെ വുഹാനിൽ സംഭവിച്ചു കൊണ്ടിരുന്ന മരണവും ആ വൈറസിന്റെ പടർന്നു പിടിക്കലും കൊണ്ട് ഞെട്ടിയിരുന്ന ലോകം എല്ലാ രാജ്യക്കാരും ആശങ്കയാൽ നിറഞ്ഞിരുന്നപ്പോൾ ആ ആശങ്ക അകറ്റാൻ വൈറസ് വികസനം വ്യാപിച്ചു കൊണ്ടിരുന്ന നമ്മുടെ രാജ്യമായ ഇന്ത്യയിലും എത്തി. ദ്രാവിഡന്മാരുടെ രാജാക്കന്മാരായിരുന്ന ചേര രാജാക്കന്മാരുടെ തലസ്ഥാനമായ കൊടുങ്ങല്ലൂർ (അന്നത്തെ മഹാദേവപുരം ) ആയിരുന്നതും, സംസ്‌കൃത പഠനത്തിന് സ്ഥാപിക്കപ്പെട്ട മഠത്തിൽ ശ്രീ ശങ്കരനെ പോലുള്ള വൈദേശിക മിഷനറിമാർ പഠിച്ചതും, സാസ്കാരിക തലസ്ഥാനം എന്ന വിശേഷണം സ്‌കീകരിച്ച കേരളത്തിലെ ജില്ലയായ തൃശൂർ ജില്ലയിൽ ജനുവരി 30 - നു ചൈനയിലെ വുഹാനിൽ നിന്ന് നാട്ടിലെത്തിയ മെഡിക്കൽ വിദ്യാർത്ഥിനി, അവർ പോലും അറിയാതെ ആ വൈറസ് അവളുടെ ശരീരത്തിൽ പ്രവേശിച്ചു. കൊറോണ വൈറസ് ഒരു RNA വൈറസാണ്. ഒരു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളിൽ ഉദര സംബന്ധമായ അണുബാധയ്ക്കും മെനിഞ്ചയിറ്റിസ് നും കാരണമാകാറുണ്ട് ഈ വൈറസ്. 2002 - 2003 കാലഘട്ടത്തിൽ ചൈനയിലും സമീപ രാജ്യങ്ങളിലും പടർന്നു പിടിച്ച SARS (സഡൻ അക്യൂട്ട് റെസ്പിരേറ്ററി സിന്ഡ്രം ) എന്നിവയിലും 800 ഓളം മനുഷ്യരുടെ മരണത്തിനു കാരണമാവുകയും ചെയ്തു. 2012 -ൽ സൗദി അറേബിയയിൽ MERS (മിഡിൽ ഈസ്റ്റ് റെസ്പിരേറ്ററി സിന്ഡ്രം) എന്നിവയിലും 800 ഓളം മനുഷ്യരുടെ ജീവനെടുത്തു. ഇവ കൊറോണ വൈറസ് മൂലമുണ്ടായ സാംക്രമിക രോഗബാധയാണ്. ഇപ്പോൾ ചൈനയിൽ കോവിഡ്-19 വരൻ കാരണം അവരുടെ ഭക്ഷണ രീതിയായാണെന്നാണ് പരക്കെ പറയപ്പെടുന്നത് (ഇഴ ജന്തുക്കളെയും, പാറ്റ, വണ്ട്, വന്യ ജീവികളെയും) എന്നാൽ അത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ഈ വൈറസിന്റെ ലക്ഷണങ്ങൾ - വരണ്ട ചുമ, ന്യുമോണിയ, ശരീര വേദന, ശ്വാസ തടസ്സം, വയറിളക്കം, കിഡ്‌നി തകരാർ, തുമ്മൽ എന്നിവയാണ്. ഇവയൊന്നും പെട്ടന്നൊന്നും പുറത്തറിയില്ല. അതിനായി ചിലപ്പോൾ 1 - 14 ദിവസം വേണ്ടിവരും. 6 അടി ദൂരത്തിൽ നിന്നാൽ പോലും ഈ വൈറസ് പകരും. ഈ വൈറസ് ബാധിക്കുന്നവരെ quarantine(പകർച്ചവ്യാധി തടയാനായി രോഗബാധിതർക്ക് ഏർപ്പെടുത്തുന്ന ഏകാന്തവാസം). മറ്റുള്ളവരിലേക്ക് ഈ വൈറസ് പകരാതിരിക്കാനോ സമുഖ വ്യാപനം തടയാൻ ആണ് ഇങ്ങനെ രോഗിയെ മാറ്റുന്നത്. ശുശ്രൂഷിക്കുന്നവർ ശരീരം മുഴുവൻ പൊതിഞ്ഞ വസ്ത്രം ധരിച്ചും അതിനോടൊപ്പം N95 മാസ്കും ധരിക്കണം. രോഗി തൊടുന്ന ഇടങ്ങളിൽ അണുനാശിശ്നി തളിക്കണം. രോഗി കഴിച്ച പാത്രത്തിൽ വേറാരും കഴിക്കണോ, തൊടാനോ പാടില്ല. കൈയുറകൾ ധരിക്കുകയും വേണം. രോഗിക്ക് വിറ്റാമിൻ - C അടങ്ങിയ പോഷക സമൃദ്ധവും, ദഹിക്കുന്ന ഭക്ഷണവുമാണ് നൽകേണ്ടത്. ഈ വൈറസ് പിടിപെടാതിരിക്കാൻ ഇന്ത്യൻ പ്രധനമന്ത്രിയും എല്ലാ സംസ്ഥാനങ്ങളുടെ മുഖ്യ മന്ത്രിമാരും ആരോഗ്യ വകുപ്പുകാരുടെയും കഠിനമായി പ്രയത്നിക്കുന്ന കൊണ്ടും നമ്മുടെ രാജ്യത്തു കൂടുതൽ പേരെയും ഈ വൈറസിൽ നിന്ന് പ്രതിരോധിച്ചു നിർത്തുന്നുണ്ട്. അത് മാത്രമല്ല പ്രതിപക്ഷ പാർട്ടികൾ പോലും തങ്ങളുടെ മനസ്സുകളെ ഒരുമിച്ചു വൈറസ് ബാധിതരെ നന്നായി പരിചരിക്കുന്നുണ്ട്. ജനങ്ങളെ തങ്ങളുടെ തീരുമാനങ്ങളോട് സഹകരിപ്പിച്ചു ആദ്യം പ്രധനമന്ത്രി ജനത കർഫ്യൂസ് പ്രഖ്യാപിച്ചു. അത് വിജയകരമായി പൂർത്തീകരിക്കുകയും ചെയ്തു. പിന്നെ അത് loack ടൗണിലേക്ക് വഴിതെളിച്ചു. ഈ വൈറസ് പെട്ടെന്ന് ബാധിക്കാൻ സാധ്യതയുള്ളത് 10 വയസ്സിനു താഴെയുള്ള കുട്ടികൾക്കും, ഗർഭിണികൾക്കും പിന്നെ പ്രായമേറിയവർക്കുമാണ്. ജനിക്കുന്ന കുഞ്ഞുങ്ങളെപോലും പൊതിഞ്ഞു മാസ്കും ധരിപ്പിച്ചാണ് പുറത്തു കാണിക്കുന്നത്. ഈ വൈറസിനെ പ്രതിരോധിക്കാനുള്ള ആകെയുള്ള വഴിയെന്നത് സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുന്നതാണ്. ആൽക്കഹോൾ ബേസ്ഡ് സാനിറ്റർ ഉപയോഗിക്കുന്നതാണ് നന്ന്. കുറഞ്ഞത് 20 സെക്കന്റ് എങ്കിലും കഴുകണം . പിന്നെ വേപ്പിലയും മഞ്ഞളും ഉപയോഗിച്ച് കുളിച്ചാൽ നന്ന്. വെക്തി ശുചിത്വം പാലിക്കുക എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. മാസ്ക് ധരിച്ചു മാത്രമേ പുറത്തിറങ്ങാവൂ. ഒരു മീറ്റർ പാലിച്ചു വേണം സമ്പർക്കത്തിലേർപ്പെടാൻ. ഇങ്ങനെയുള്ള നിബന്ധനകൾ കൊണ്ട് ഇന്ത്യ രാജ്യം ഈ വൈറസിനെ പ്രതിരോധിക്കുകയാണ്. എന്നാൽ ദൃഢഗാത്രമായ മനസില്ലാത്തവർ വൈറസ് തങ്ങളെ ബാധിച്ചെന്നറിയുമ്പോൾ ഒരു തുണ്ടു കയറിൽ അവസാനിപ്പിക്കുന്നവരുമുണ്ട്. എന്നാൽ വസൂരി, പോളിയോ എന്നിവയെയും പ്രിതിരോധിച്ചു വിജയിച്ച ഇന്ത്യക്കു കോറോണയെയും തോൽപ്പിക്കാനാകുമെന്നു ലോകാരോഗ്യ സംഘടനക്ക് വരെ വിശ്വാസമുണ്ട്. 'മനുഷ്യന് അസാധ്യമായി ഒന്നുമില്ല" 'സർവ്വേശ്വരന്റെ അനുഗ്രഹം' കൊണ്ട് ഇന്നല്ലെങ്കിൽ നാളെ ഈ മഹാമാരിക്കെതിരായുള്ള വാക്സിൻ കണ്ടുപിടിക്കും എന്ന വിശ്വാസത്തോടെയും അതുവരെ നമുക്കൊന്നിച്ചു നിന്നുകൊണ്ട് ഈ വൈറസിനെ പ്രതിരോധിക്കാം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |