കൊറോണ എന്ന ഒരു
ഭീകര വൈറസ്
ലോകത്താകെ മാനവരെ
പേടിപ്പെടുത്തുന്ന വൈറസ്
നാട്ടാരെ എല്ലാം വീട്ടിൽ ഇരുത്തുന്ന
ലോക്ക് ഡൗൺ
ആണ് നാട്ടിലെല്ലാം
സ്കൂൾ ഇല്ല ക്ലാസ്സ് ഇല്ല സഞ്ചാരം ഇല്ല
വീട്ടിലിരിക്കുന്നു കൂട്ടുകാരെല്ലാം
കണ്ണിനു കാണാത്ത വൈറസിനെ
ഉള്ളിൽ വഹിക്കുന്നവർ ഏറെയുണ്ട്
ലോകത്താകെ മാനവരെ
പിടിച്ചടക്കിയ വൈറസ്
മത്സരം എല്ലാം മാറ്റി വെച്ച്
പേടിച്ചോടുന്ന വൻശക്തികൾ
കോവിഡ് ഭീതിയിൽ
പുറത്തിറങ്ങാൻ പറ്റാതായി
പരീക്ഷ എല്ലാം പരീക്ഷണമായി
വിദ്യാലയങ്ങൾ അടച്ചുപൂട്ടി
ആഘോഷം ആകും അവധിക്കാലം
കൂട്ടിലടച്ച പോൽ കുട്ടികളും
കോവിഡേ നീയൊരു ക്രൂരനാണ്
ഞങ്ങളെ വീട്ടിൽ അടച്ചല്ലോ
തോൽക്കില്ല ഞങ്ങൾ തോൽക്കില്ല
കോവിഡേ നിൻ മുൻപിൽ തോൽക്കില്ല
ഈസ്റ്ററും വിഷുവും വന്നുപോയി
ആഘോഷം എല്ലാം നിന്നുപോയി
സദ്യയിൽ ആവശ്യം ശ്രദ്ധയാണ്
അതിജീവനത്തിന് കഥ പറയാൻ
ആതുര സേവകർ വൈദഗ്ധ്യമുള്ളവർ
രോഗത്തെ നേരിട്ട മമ നാട് മാതൃക
ശുചിയായ കൈകൾ
നേരിടും നിന്നെ
മാസ്ക്കുകൾ ദുരെ അകറ്റും കൊറോണയെ
ഭയമല്ല ജാഗ്രതയാണ് ആവശ്യം
ഈ നാളിൽ വേണ്ടത് മർത്യർക്ക് എല്ലാം
പൊരുതി ജയിച്ചിടും കോവിഡേ നിന്നെ
അതിജീവനത്തിന് ഗീതം പാടും