പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ


 പെറ്റമ്മ തൻ സ്നേഹം തന്നു വളർത്തുന്നു മക്കളെ
 പോറ്റമ്മ തൻ സംരക്ഷണവും നീ തന്നല്ലോ

 എന്നിട്ടും നിന്നിൽ ജനിച്ചവർ നിൻ മക്കൾ
 എത്രയോ നിന്നെ തള്ളിപ്പറഞ്ഞവർ..

 സുനാമിയും പ്രളയവും പകർച്ച രോഗങ്ങളും
വന്നുപോകുന്നപോൽ സ്നേഹബന്ധങ്ങളും

 കർമ്മ ഫലം എന്ന് നീയാശ്വസിക്കുന്നു
 എന്നാൽ ഇടയ്ക്കവരേയും ഓർമ്മിപ്പിക്ക നീ.

 ചെയ്ത പാപങ്ങൾക്ക് മാപ്പ് തരിക നീ.
 ഈ വ്യാധിയിൽ നിന്ന് ഞങ്ങളെ രക്ഷിക്ക നീ..

ആനി. പി. ആർ
8 ഇ പി പി എം എച്ച് എസ്സ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത