മാഞ്ഞു പോയ കഥ
പുഴ കഥ എഴുതാൻ തുടങ്ങി .വിവരമറിഞ്ഞപ്പോൾ കാറ്റിനു ഉൽസാഹമായി .പുഴയുടെ കഥയിൽ തനിക്കും ഒരിടം കിട്ടിയേക്കം ........പുഴയിലേക്ക്
വളർ ന്നു ഇറങ്ങിയ കണ്ടൽക്കാടിനോടും അവിടെ മുട്ട ഇടാൻ എത്തിയ മീനുകളോടും കാറ്റു വിശേഷം പങ്കു വച്ചു .അവർക്കും സന്തോഷമായി .തങ്ങളും കഥയിൽ
ഇടം നേടിയേക്കാം .പറഞ്ഞു പറഞ്ഞു മണൽതിട്ടയ്ക്കും ആവേശം വന്നു .താനും ഈ കഥയിൽ ഒരു ഭാഗമായതു തന്നെ .ചൊരിമണലിൽ കഥ എഴുതി .എഴുതിയെഴുതി നീങ്ങവേ പാവം പുഴ എവിടെയോ മറഞ്ഞു .......
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ
|