നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ ശുദ്ധി

ശുദ്ധി

ഒരു മനുഷ്യൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വയം പാലിക്കേണ്ട ഒന്നാണ് ശുചിത്വം. ശുചിത്വം പാലിക്കുന്നത് മൂലം പല രോഗങ്ങളിൽ നിന്നും പകർച്ച വ്യാധികളിൽ നിന്നും മനുഷ്യരാശിക്ക് തന്നെ രക്ഷ നേടാവുന്നതാണ്. നാം ശുചിത്വം പാലിക്കുന്നത് മൂലം നമുക്ക് മാത്രമല്ല മറ്റുള്ളവർക്കും ഗുണകരമാണ് . അതിനു ഏറ്റവും വലിയ ഉദാഹരണമാണ് നമ്മുടെ ലോകം ഇപ്പോൾ നേരിടുന്ന ഏറ്റവും മാരകമായ പകർച്ചവ്യാധി കൊറോണ. കൊറോണപോലുള്ള രോഗങ്ങൾ വരാതിരിക്കാനുള്ള ഏറ്റവും വലിയ ഒരു മാർഗം തന്നെയാണ് വ്യക്തിശുചിത്വം. എന്നാൽ വ്യക്തി ശുചീത്വം പാലിക്കുന്നതിനോടോപ്പം തന്നെ പരിസരവും മറ്റു ചുറ്റുപാടും ശുചിയായി സൂക്ഷിക്കേണ്ടതും ആവശ്യം തന്നെയാണ്.
  വ്യക്തികൾ പാലിക്കേണ്ട അനവധി ശുചിത്വം ഉണ്ട്. അവ കൃത്യമായി ജീവിതത്തിൽ പാലിച്ചാൽ പകർച്ചവ്യാധികളും ജീവിത ശൈലിരോഗങ്ങളും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയുന്ന താണ്. നമ്മൾ കൂടെ കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. പൊതു സ്ഥലം സമ്പർക്കത്തിന് ശേഷം ഭവനത്തിൽ എത്തുമ്പോൾ നിർബന്ധമായും കയ്യും, കാലും, മുഖവും നല്ലത്പോലെ കഴുകുന്നത് കാരണം കൊറോണ, കോളറ തുടങ്ങിയവയിൽനിന്നും രക്ഷനേടാം. ചുമയ്ക്കുമ്പോഴും , തുമ്മുമ്പോളും തൂവാല കൊണ്ടോ മാസ്ക് ഉപയോഗിച്ചോ നിർബന്ധമായും മുഖം മറയ്ക്കുക . പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക. വായ, മൂക്ക് , കണ്ണ് എന്നിവിടങ്ങളിൽ തൊടാതിരിക്കുക. നഖം വെട്ടി കൈ വൃത്തിയായി സൂക്ഷിക്കുക രാവിലെ ഉണർന്നാലുടൻ പല്ല് തേക്കുക ഉറങ്ങുന്നതിനു മുൻപായും തേക്കുക. ദിവസവും കുളിക്കണം. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുന്നത് നല്ലതാണ്. പകർച്ചവ്യാധി ബാധിതരുമായി ഒരു മീറ്റർ അകലം പാലിക്കുക. ദിവസവും തിളപ്പിചാറ്റിയ വെള്ളം കുറഞ്ഞത് നാല് ലിറ്റർ എങ്കിലും കുടിക്കണം. ഏതെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടായാലുടൻ ഡോക്ടറിന്റെ സേവനം തേടുക.
      കുറഞ്ഞത് ഇത്രയെങ്കിലും നാം ജീവിതത്തിൽ ശ്രദ്ധിച്ചാൽ പരമാവധി രോഗങ്ങളിൽ നിന്നും മുക്തി നേടാം. ഒപ്പം പരിസര ശുചിത്വവും പാലിക്കേണ്ടത് അനിവാര്യമാണ്.
 

ഫിദ ഹുസൈൻ. ജെ
4 എ നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - ലേഖനം