സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/വൈദ്യന്റെ നിർദ്ദേശം
വൈദ്യന്റെ നിർദ്ദേശം
ഒരിക്കൽ ഒരു ഗ്രാമത്തിൽ അതി ഭീകരമായ ഒരു പകർച്ച വ്യാധി പിടിപെട്ടു. ഇത് മനുഷ്യരിൽ ഭീതി പരത്തി.ജനങ്ങൾ ഓരോന്നായി മരണപ്പെടുവാൻ തുടങ്ങി. ആ സമയത്താണ് സാമൂഹിക പ്രവർത്തകൻ കൂടിയായ ഒരു മഹാനായ വൈദ്യൻ അവിടെയെത്തിയത്.ജനങ്ങളുടെ സങ്കടം മനസ്സിലാക്കിയ അയാൾ അവർക്ക് കുറച്ച് ഔഷധങ്ങളും പ്രതിരോധത്തിനു വേണ്ടിയുള്ള നിർദ്ദേശങ്ങളും നൽകി.പക്ഷേ ജനങ്ങളിൽ പകുതി ആളുകളും നിർദ്ദേശങ്ങൾ വകവേച്ചില്ല.നിർദ്ദേശങ്ങൾ പാലിച്ചു ഔഷധങ്ങൾ സേവിച്ചവരുടെ രോഗം മാറി.ബാക്കിയുള്ളവരുടെ രോഗം മൂർച്ചിക്കുവാൻ തുടങ്ങി.അങ്ങനെ നിർദ്ദേശങ്ങൾ പാലിച്ചവരുടെ സഹായത്താൽ ബോധവൽക്കരണം മറ്റുള്ളവർക്ക് നൽകി.എല്ലാവരുടെയും രോഗം മാറി.വൈദ്യൻ നൽകിയ നിർദ്ദേശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് സാമൂഹിക അകലം പാലിക്കുക എന്നതായിരുന്നു.എല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ ഏത് സാമൂഹിക വിപത്തിനെയും നമുക്ക് അതിജീവിക്കാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ |