വന്നൂ ക്ഷണിക്കാത്തൊരഥിതിയെപ്പോൾ
മൗനമായ് കോവിഡിന് രോഗാണുക്കൾ
മൃത്യുതൻ തീരത്ത് നില്പതല്ലോ
വിറങ്ങലിച്ചങ്ങനെ മാനവരും
ജാതിമതങ്ങളെതേതുമില്ല
വാഴുന്നു വില്ലനായി വിശ്വമെങ്ങും
ശാസ്ത്രവും മുന്നിൽ നടുങ്ങി നിൽപ്പൂ
വൈറസ്സിൻ പേര് കൊറോണയത്രെ
ശാസ്ത്ര പുരോഗതി കൈവരിച്ച
അമേരിക്ക പോലും ഭയന്നിടിന്നു
സൂക്ഷ്മാണുവിനെ തുരത്തീടാനായി
പലവഴിതേടുന്നു ശാസ്ത്രലോകം
ജനജീവിതത്തിൻറെ തലങ്ങൾ തെറ്റിച്ചു
നാടെങ്ങും ലോക്‌ഡോൺ ഞരക്കങ്ങളും
ടീവി തുറന്നാലും കേൾപ്പിതല്ലോ
എങ്ങും കൊറോണ തൻ കഷ്ടതകൾ
മാറിയ ജീവിതശൈലികളും
മാനവ ഹൃത്തിൻറെ പാപങ്ങളും
തിരിച്ചടിച്ചീടുന്നു മഹാമാരിയായി
തളർണീടല്ലേ എൻ മാനവരെ
പൊരിതിടാം നാളതൻ നന്മയ്ക്കായി
തുരത്തിടാം ഒന്നിച്ചു വൈറസിനെ
മുറിച്ചിടാം സൂക്ഷ്മാണുവിൻ യാത്രയെ
പകർന്നിടാം സഹജീവി സ്നേഹമെങ്ങും
കാത്തിടാം സാമൂഹിക അകലങ്ങളെ
കഴുകിടാം കൈകളെ കരുതലോടെ
തീർത്തിടാം മാസ്കിനാൽ മുഖാവരണ
തുരത്തിടാം നാമൊന്നായി മഹാമാരിയെ
അഭയം തരുന്നൊരു വീടിനുള്ളിൽ
ഇരുന്നിടാം സുരക്ഷിതമായി നമ്മുക്
കണ്ടിടാം സ്വപ്‌നങ്ങൾ നല്ല നാളിൻ
കൈവരിച്ചീടണം വിജയലക്ഷ്യം..........