ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
റവ. മദർ എലിശുബാ സ്ക്കൂൾ മാനേജരും പ്രഥമ പ്രധാനാദ്ധ്യാപികയുമായിരുന്നു. 1962- ൽ യു.പി. സ്ക്കൂളായും 1982- ല് ഹൈസ്ക്കൂളായും അപ്ഗ്രേഡ് ചെയ്തു. പഠനവിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും ഈ സ്ക്കൂൾ എക്കാലവും മികവ് പുലർത്തുന്നു. ഇപ്പോൾ Rev Sr Sara യാണ് പ്രധാനാദ്ധ്യാപിക. അദ്ധ്വാനശീലരായ അദ്ധ്യാപികമാരുടെ സേവനം എന്നും ഈ സ്ക്കൂളിനെ അഭിവൃദ്ധിയിലേയ്ക്ക് നയിച്ചുകൊണ്ടിരിക്കുന്നു. 1994 മുതൽ S.S.L.C. പരീക്ഷയ്ക്ക് 100 % വിജയം14 പ്രാവശ്യം ലഭിച്ചു. ബേത്‍ലഹേം ദയറായിലെ സിസ്റ്റേഴ്സ് ഉൾപ്പെടുന്ന പ്രഗത്ഭരായ 70 അദ്ധ്യാപികമാരും 7 അദ്ധ്യാപികേതരരും സ്ക്കൂൾ സ്റ്റാഫിലുണ്ട്. ഒന്നു മുതൽ പത്തു വരെ ക്ലാസുകളില് 2598 കുട്ടികൾ ഈ വർഷം പഠിക്കുന്നു. ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സിന്റെ യൂണിറ്റ് 1989 മുതൽ ഇവിടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. സജീവമായ ഒരു പി.ടി.എ യും പൂർവ്വ വിദ്യാർത്ഥി സംഘടനയും ഇവിടെ പ്രവർത്തിക്കുന്നു. സമാന്തരമായ ഇംഗ്ലിഷ് മീഡിയം അറബി ഭാഷാ പഠനം എന്നിവ ഈ വിദ്യാലയത്തിലുണ്ട്. ആലുവ വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്ക്കൂളുകളിലൊന്നായി, കുട്ടികളുടേയും നാട്ടുകാരുടേയും സമൂഹത്തിന്റേയും നന്മ ലക്ഷ്യമാക്കിക്കൊണ്ട് ബേത്‍ലഹേം ദയറ ഹൈകസ്ക്കൂൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു .