വീടുകളെ ശുചിയാക്കീടാം
പരിസരം വൃത്തിയാക്കീടാം
രോഗങ്ങളെ തടയാം
സോപ്പും ഹാൻഡ് വാഷുമായി പല രീതിയിൽ
കൈകൾ കഴുകീടാം
രോഗങ്ങളെ തടയാം
ശുചിത്വത്തിൽ പങ്കുചേരാം
പരിസ്ഥിതി സംരക്ഷണത്തിൽ ഏർപ്പെടാം
മരങ്ങൾ നട്ടു വളർത്തീടാം
ശുദ്ധ വായു ശ്വസിച്ചീടാം
ആരോഗ്യത്തോടിരിക്കാം
സ്വന്തമായി കൃഷി ചെയ്തീടാം
നല്ല വിളകൾ വിളയിച്ചീടാം
വയലുകൾ നികത്താതിരിക്കാം
നെൽകതിരുകൾ വിളയിച്ചീടാം
അവിടം പച്ചപ്പട്ടു വിരിച്ചീടാം
അവിടം സുന്ദരമാക്കീടാം
ഭൂമിയെ സ്വർഗമാക്കാം
അമ്മയായി കരുതീടാം
ഭൂമിയമ്മയെ വണങ്ങാം
ദൈവമായി കരുതീടാം
സന്തോഷത്തോടെ വാഴ്ത്തീടാം
സ്വർഗമാക്കാം...........
സ്വർഗമാക്കാം...........
സ്വർഗമാക്കാം...........