സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/അക്ഷരവൃക്ഷം/ പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം.

പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം.      


മനുഷ്യ ജീവിതത്തിന്റെ നല്ല ആരോഗ്യത്തിന് വേണ്ട പ്രധാനപ്പെട്ട ഘടകങ്ങളാണ് പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം. ശ്വസിക്കാൻ വായുവും കുടിക്കാൻ ശുദ്ധജലവും ഭക്ഷിക്കാൻ കായ്കനികളും നൽകി മനുഷ്യരെയും മൃഗങ്ങളെയും ജീവജാലങ്ങളെയും കണ്ണിലെ. കൃഷ്ണമണിപോലെ കാത്തു പരിപാലിച്ച ഭൂമിയെ സ്വന്തം സ്വന്തം മാതാവിനെ പോലെ സ്നേഹിക്കേണ്ടവനാണ് മനുഷ്യൻ. എന്നാൽ മുലപ്പാലിലൂടെ ഹൃദയരക്തം ഊറ്റി നൽകിയ മാതാവിന്റെ മാറുപിളർന്ന് ചുടുചോര കുടിച്ചു ഊത്തനായി നന്ദികേടിന്റെ മൂർത്തി ഭാവമായി മാറിയ പുത്രന്റെ ആധുനിക അവതാരങ്ങളായി ഇന്ന് മന വാുഷ്യൻ മാറിക്കൊണ്ടിരിക്കുന്നു. പരിസ്ഥിതി എന്നാൽ നാം ചവിട്ടിനിൽക്കുന്ന മണ്ണ് മാത്രമല്ല. വായുവും ജലവും മണ്ണും ജീവജാലങ്ങളും തുടങ്ങി അച്ചേതനങ്ങളും സചേതനങ്ങളുമായ ഘടകങ്ങളുടെ സമന്വയമാണ് എന്തിനേറെ നാം അധിവസിക്കുന്ന ഭൂമി പരിസ്ഥിതി. ഇവയിൽ ഒന്നിനെ മറ്റൊന്നിൽ നിന്ന് വേറിട്ട് കാണുക സാധ്യമല്ല. ഒരു ശരീരത്തിലെ അവയവങ്ങൾ പോലെ ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഭക്ഷിക്കുന്ന ആഹാരവും എന്തിനേറെ നാം അധിവസിക്കുന്ന ഭൂമി തന്നെയും മലിനീകരണത്താൽ അന്നുദിനം വികൃതമാക്കപ്പെട്ടുകൊണ്ട് ഇരിക്കുന്നു. മാനവകുല- ത്തിന് അത്യന്തം വിനാശകരങ്ങളായി വിക്കുന്ന മാരക രോങ്ങളുടെ അടിവേരുകൾ തേടുന്ന ആധുനികവൈദ്യശാസ്ത്രം പലപ്പോഴും എത്തി ചേരുന്നത് മനുഷ്യരുഖതന്നെ പ്രവർത്തി ദോഷങ്ങളിലാണ്. പ്രതിരോധമാണ് ചികിത്സ യേക്കാൾ നല്ലതെന്ന നീതിവാക്യം ഇവിടെ അർത്ഥവതാണ്. രോഗം വന്നിട്ട് ചികിത്സ തേടിഅലയുന്നതിനെക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. ലോകാരോഗ്യ സംഘടനയുടെ നിർവ്വചനം അനുസരിച്ച് ഒരുവന്റെ ശാരീരികവും മാനസികവും സാമൂഹികവുമായ സമ്പൂർണ പരിസ്ഥിതി ആണ് ആരോഗ്യം. ഇങ്ങനെ ചിന്തിക്കുമ്പോൾ, മനുഷ്യശരീരതിന്റെ സാധാരണഗതിൽ സന്തുലിതാവസ്ഥയിൽ നിന്നുള്ള വൃതിയാനമാണ് രോഗങ്ങൾ എന്ന് നിർവ്വചിക്കാം. അതിനാൽ ശുചിത്യം നമ്മുടെ ജീവിതത്തിൽ വേണ്ട അത്യാവശ്യ ഘടകമാണ്. അതിനാൽ തന്നെ ഒന്നു രണ്ടു കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഒന്നാമതായി ശുചിത്യം തുടങ്ങണ്ടത് നമ്മളിൽ നിന്ന് തന്നെയാണ്. നമ്മുടെ ശരീരവും, ഭവനവും, പരിസരവും, എല്ലാം ശുചിത്വമുള്ളതാണ് എന്ന് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു. രണ്ടാമതായി പരിസ്ഥിതി മലിനീകരണം. മനുഷ്യൻ ഉപയോഗിച്ചു തള്ളുന്ന മാലിന്യങ്ങൾമൂലം വായു, ജലം,മണ്ണ്,ആഹംരം ഇതെല്ലാം വിഷമുള്ളതായി മാറികഴിഞ്ഞിരിക്കുന്നു. മൂന്നാമതായി മനുഷ്യന്റെ സ്വാർത്ഥലാങ്ങൾ ക്കായി പ്രകൃതി ചൂഷണം ചെയ്യുന്ന അവസ്‌ഥ. ഇതിന്റെയൊക്കെ പ്രതിഫലങ്ങൾ ഇന്ന് രോഗങ്ങളിലൂടെയും കാലവസ്ഥ വ്യതിയാനങ്ങളിലൂടെയും നമ്മളിൽ അനുഭവങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ഈ അവസരത്തിൽ നമ്മുടെ സ്വന്തം കേരളത്തെ എങ്ങനെ ശുചിത്വ കേരളമായി മാറ്റുവാൻ സാധിക്കുമെന്ന് ഉണർന്നിരുന്ന് സ്വപ്നം കാണുവാനും അത് യാഥാർത്ഥമാക്കുവാനും സാധിക്കണം. അതിനായി മാറേണ്ടത് നമ്മൾ മലയാളികളുടെ ചിന്തയും പ്രവർത്ഥനങ്ങളുമാണ്. നമ്മുടെ വീടുകളിലെ മാലിന്യങ്ങൾ ഉപയോഗപ്രദമാക്കുന്ന രീതി ജൈവ വളങ്ങളായി മാറ്റുക. പ്ലാസ്റ്റിക്ന്റെ ഉപയോഗം കുറയ്ക്കുക. ആശുപത്രി മാലിന്യങ്ങൾ അറവുമാലിന്യങ്ങൾ തുടങ്ങിയവ മനുഷർക്കോ പ്രകൃതിക്കോ ദോഷം വരാത്ത രീതിയിൽ സംസ്കരിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുക. ഇവയിലൂടെയൊക്കെ നമ്മുടെ രോഗങ്ങൾ പ്രതിരോതിക്കാൻ സാധിക്കും. പ്രേതേകിച് ഈ കൊറോണ കാലത്തു രോഗികളുമായും നിരീക്ഷണത്തിൽ ഉള്ളവരുമായും അകലം പാലിക്കാം നാം ശ്രേധിക്കണം. രോഗം വന്നിട്ട് ചികിൽസിക്കുന്നതിലല്ല രോഗം വരാതെ നോക്കുന്നതാണ് ഈ കൊറോണ കാലത്തെ ഏറ്റവും ഉത്തമമായ നിർദ്ദേശം. അതുമാത്രമല്ല പ്രധിരോധനവും. അതിനാൽ ഭരണാധികാരികാരികളും ആരോഗ്യവകുപ്പും പറയുന്ന നിർദ്ദേശങ്ങളെ കേട്ടു മനസിലാക്കി ഈ രോഗത്തെ പൂർണമായും നമ്മുക്ക് പ്രതിരോധിക്കാൻ കഴിയും.


അന്ന കെ ലിജോ
12 B സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം