ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ/അക്ഷരവൃക്ഷം/ഒന്നാണ് നമ്മൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നാണ് നമ്മൾ


വരൂ കൈ കോർക്കാം
ഒത്തൊരുമയോടെ പോയീടാം
ലോകം മുഴുവൻ പാറി
നടക്കാം
ഇന്ന് ലോക് ഡൗൺ
വാഹനമില്ല പുകയില്ല
അന്തരീക്ഷ മലിനീകരണമില്ല
പക്ഷികളും പറവജാലങ്ങളും
പാറിപ്പറന്നു സന്തോഷമായ്
എങ്ങും നിശബ്ദത മാത്രം
ആരവമില്ല
രോഗബാധിതരില്ല
അപകടങ്ങളില്ല ഭൂവിൽ
എല്ലാവർക്കും കൊറോണ ഭയം
ഒന്നും കൈയടക്കാനില്ല
കൈയിലുള്ളത് വച്ച് ദിവസം
തള്ളിനീക്കുകയാണീ നാൾക്കുനാൾ
സമയം നോക്കാറില്ല
ദിവസങ്ങൾ അറിയുന്നില്ല
നമ്മൾ ഒന്നാണ് ഒറ്റക്കെട്ടായി
മുന്നേറാം

 

ബെബിൻ.ബി
10A ഗവ.ഫിഷറീസ് സ്കൂൾ,വലിയതുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത