ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/അക്ഷരവൃക്ഷം/ഇത്തിരി കുഞ്ഞൻ

ഇത്തിരി കുഞ്ഞൻ

കൊറോണ എന്നൊരു കുഞ്ഞൻ -നമ്മുടെ
നാട്ടിൽ പാറി നടക്കുന്നു.
നാടുകളൊക്കെ ചുറ്റി നടന്ന്
കേരള നാട്ടിലും എത്തുന്നു.

ഇത്തിരി കുഞ്ഞൻ കാട്ടിയ ലീലകൾ
ഒത്തിരി ഭീകരമാണെങ്ങും
കേമൻമാറിൽ കേമൻ താനെ -
ന്നഹങ്കരിച്ചൊരു മാനുഷനെ
അടിച്ചൊതുക്കാൻ ലജ്ജിപ്പിക്കാൻ
എത്തിയ കുഞ്ഞൻ ബഹു കേമൻ.
ഹാൻഡ് ഷേക്ക്‌ ഇല്ലാ ഹാൻഡ് വാഷ് മാത്രം
മാസ്ക്കും കെട്ടി നടപ്പാണേ
ലോക്ക് ഡൌൺ ആയി മൈൻഡ് ഡൌൺ ആയി
വീട്ടിൽ തങ്ങിയിരിപ്പാണേ
ഷോപ്പിംഗ് ഇല്ലാ ഔട്ടിങ് ഇല്ലാ
മാനവരെല്ലാം ഒന്നായി
കൃഷിയും കാര്യവുമായിട്ടങ്ങനെ
പലവിധമങ്ങനെ കഴിയുന്നു.
ടീവി, സിനിമ, സോഷ്യൽ മീഡിയ
ഇങ്ങനെ സമയം പോക്കുന്നു.

അന്നം വേണ്ടോനന്നം നൽകാൻ
ഒരൊറ്റ മനമായ് കൂടുന്നു
വില്ലൻ കുഞ്ഞനെ ഓടിക്കാനായ്
അടവുകൾ ഏറെ പണിയുന്നു
നിപ്പ പറഞ്ഞു ............;വേണ്ടാ കുഞ്ഞാ....
ദൈവത്തിന്റെ നാടണേ....
ഒന്നിച്ചൊന്നായ് പോരാടാനായ്
കേരളമെന്നും മുന്നോട്ട്.

 

വൈഷ്ണ.സി.എസ്
+2 Science ഗവൺമെൻറ്, വി.എച്ച്.എസ്.എസ് & എച്ച്.എസ്. എസ് പാറശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത