ക‌ുന്ന‌ുമ്മൽ എൽ പി എസ്/അക്ഷരവൃക്ഷം/ലോക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക് ഡൗൺ

കൊറോണ വൈറസ് വന്നതുകൊണ്ട് സ്കൂൾ നേരത്തെ അടച്ചു . പ്രധാനമന്ത്രി ലോക് ഡൗൺ പ്രഖ്യാപിച്ചതുകൊണ്ട് വാഹനങ്ങൾ പോകാതെയായി. കടകളൊന്നും തുറന്നില്ല. പഞ്ചായത്തിലെ ഭൂരിഭാഗം റോഡുകളും പോലീസ് അടച്ചു .ജനങ്ങൾ പുറത്തിറങ്ങാതായി. വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ പഞ്ചായത്ത് നിശ്ചയിച്ച ആൾക്കാർ വീട്ടിൽ എത്തിച്ചു തരും. ഇതിനിടയിൽ ആഘോഷമില്ലാതെ എന്റെ പിറന്നാളും കടന്നു പോയി. എന്റെ കൂട്ടുകയും ടീച്ചർമാരെയും കാണാൻ കഴിയാത്തതിൽ എനിക്ക് വിഷമമുണ്ട്. വാഹനങ്ങളൊന്നും ഇല്ലാത്തതിനാൽ എനിക്ക് എന്റെ അമ്മമ്മയുടെ വീട്ടിൽ പോകാൻ കഴിഞ്ഞില്ല. എല്ലാം കൊറോണ പറ്റിച്ചു.അച്ഛന്റെ കൂടെ പച്ചക്കറി കൃഷി ചെയ്യാൻ സഹായിക്കാറുണ്ട്. സൈക്കളോടിച്ചും ഒളിച്ചും പൊത്തും കളിച്ചും ടി.വി കണ്ടും സമയം പോക്കും. നമ്മുടെ നാടിനെ പിടികൂടിയ ഈ മഹാ രോഗം എന്നാണ് ഒഴിഞ്ഞു പോവുക.ഈ രോഗം എത്രയും പെട്ടെന്ന് നമ്മുടെ നാട്ടിൽ നിന്നും തുടച്ചു നീക്കാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം.

ആദിൽ കൃഷ്ണ
2 എ ക‌ുന്ന‌ുമ്മൽ എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം