ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/പരിസ്ഥിതി ക്ലബ്ബ്

നമ്മുടെ നിലനില്പിനാവശ്യമായ പരിസ്ഥിതിയുടെ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പഠനവും അവബോധവും വിദ്യാർത്ഥി സമൂഹത്തിൽ എത്തിക്കേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണ്. ഈ പദ്ധതിയുടെ കീഴിലായി പാരിസ്ഥിതികം, ഭൂമിത്രസേന ക്ലബ്ബുകൾ എന്നിവയുടെ പ്രവർത്തനത്തിലൂടെ പരിസ്ഥിതി അവബോധപ്രവർത്തനങ്ങൾ നടത്തിവരുന്നു. കൂടാതെ സെമിനാറുകൾ, വർക്‌ഷോപ്പുകൾ, ക്വിസ്, എന്നിവയും ഉൾപ്പെടുന്നു. പരിസ്ഥിതി പ്രാധാന്യമുള്ള ദിനങ്ങളുടെ ആഘോഷം (ലോക പരിസ്ഥിതി ദിനം, ലോക തണ്ണീർത്തട ദിനം) നടത്തിവരുന്നു. ഈ ക്ലബ്ബുകളിലെ അംഗങ്ങളുടെ സഹായത്തോടുകൂടി തുണി സഞ്ചികളുടെ ഉത്പാദനം, ഔഷധ സസ്യങ്ങൾ, ചിത്രശലഭ ഉദ്യാനം, ജൈവകൃഷി, നക്ഷത്ര വനം, എന്നീ പ്രവർത്തനങ്ങൾ നടത്തുന്നു.. പ്രാഥമിക പരിസ്ഥിതി സംരക്ഷണ യൂണിറ്റുകൾ സ്ഥാപിക്കുന്നതുവഴി ഗ്രാമപ്രദേശങ്ങളിൽ പരിസ്ഥിതി വിജ്ഞാപനം വ്യാപിപ്പിക്കുന്നതിനുള്ള ‘ഹരിതസ്പർശം’ പോലുള്ള പരിപാടികളും നടപ്പിലാക്കുന്നുണ്ട്.

2023- 2024

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്വിസ്, പോസ്റ്റർ രചന, പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിൻ എന്നിവ സംഘടിപ്പിച്ചു. ഇക്കോ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ " ഒരു കുട്ടിക്ക് ഒരു ചെടി" പദ്ധതിക്ക് തുടക്കം കുറിച്ചു.

 
ഒരു കുട്ടിക്ക് ഒരു ചെടി പദ്ധതി ഉദ്ഘാടനം

പരിസ്ഥിതി ദിനം 2024

2024-25 അധ്യയന വർഷത്തെ പരിസ്ഥിതി ദിന പരിപാടികൾ ഇക്കോ ക്ലബിൻ്റെ നേതൃത്വത്തിലും സയൻസ് ക്ലബിന്റെ നേതൃത്വത്തിലും വിപുലമായി സംഘടിപ്പിച്ചു. NSS യൂണിറ്റ് നേതൃത്വം നൽകിയ പരിസ്ഥിതി അവബോധ ക്ലാസ് HM ലിനി ടീച്ചർ ഉദ്ഘാടനം ചെയ്യുകയും ഇക്കോ ക്ലബ്ബ് അംഗങ്ങൾ പങ്കെടുക്കുകയും ചെയ്തു . തുടർന്ന് ഇക്കോ ക്ലബ് അംഗങ്ങൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്തു . ഇക്കോ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിന് മുൻവശത്ത് പൂന്തോട്ടം നിർമ്മിച്ചു. പരിസ്ഥിതി ദിന സന്ദേശം നൽകുന്ന പോസ്റ്റർ നിർമ്മാണത്തിൽ UP, HS വിഭാഗങ്ങളിലെ എല്ലാ കുട്ടികളും പങ്കാളികളായി. സ്കൂൾ ആഡിറ്റോറിയത്തിൽ പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും ഗാലറി വാക്ക് സംഘടിപ്പിക്കുകയും ചെയ്തു. സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ UP, HS വിഭാഗത്തിൽ ആദ്യ പീരീസിൽത്തന്നെ ക്ലാസ് തല ക്വിസ് മൽസരം നടത്തുകയും വിജയികൾക്ക് അന്നേദിവസം തന്നെ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സ്കൂൾ തല ക്വിസ് മൽസരം നടത്തി UP വിഭാഗത്തിൽ നിന്നും HS വിഭാഗത്തിൽ നിന്നും first, Second സ്ഥാനക്കാരെ കണ്ടെത്തി.