ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/എന്റെ ഗ്രാമം
പെട്ടികടകൾ,ബേക്കറികൾ,ബാങ്കുകൾ,സ്കൂളുകൾ,ആരാധനാലയങ്ങൾ എല്ലാമുണ്ട്. നെറിയും നെറികേടും, പഠിപ്പും പഠിപ്പുകേടും, മറ്റെങ്ങും പോലെ ഇവിടെയും സുലഭം. മത്സ്യം, മാംസം, പച്ചക്കറി, നാളികേരം ഇവയ്ക്ക് പ്രചാരമുണ്ട്. ധാരാളിത്തം പോലെയോ, അതിലേറയോ പട്ടിണിയുമുണ്ട്. സ്വദേശികളുടെ മദ്ധ്യേ വിരുന്നു വരുന്ന വിദേശികളും അവരുടെ ഭാഷയും സംസ്കാരവും സ്വദേശികളെ സ്വാധീനിക്കുന്നു. ലോകമെമ്പാടുമുള്ള ആചാരാനുഷ്ടാനങ്ങൾ, വിശ്വാസങ്ങൾ, ഇമ്പങ്ങൾ എല്ലാം ഇവിടെയും സുലഭം.