ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ക്ലബ്ബ് കൺവീനർ ശ്രീ സജിത്ത് വി.ആർ.

ഇളമ്പ ഗവ: ഹയർ സെക്കന്ററി സ്കൂളിന്റെ 2021-22 വർഷത്തെ പരിസ്ഥിതി ക്ലബ്ബിന്റെ ഉത്ഘാടനം ജൂൺ 2ന് 'ഓൺലൈനായി നടന്നു. എച്.എം. ശ്രീമതി സതിജ ടീച്ചർ ഉത്ഘാടനം നിർവ്വഹിച്ചു. ക്ലബ്ബ് അംഗങ്ങൾ, പി.ടി.എ. അംഗങ്ങൾ, അധ്യാപകർ തുടങ്ങിയവർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് നടന്ന ക്ലബ്ബ് അംഗങ്ങളുടെ ഓൺലൈൻ മീറ്റിംഗിൽ ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിക്കാൻ തീരുമാനിച്ചു

      ജൂൺ 5 ന് പരിസ്ഥിതി ക്ലബ്ബിന്റെ ഗ്രൂപ്പിൽ പരിസ്ഥിതി ദിന സന്ദേശം വായിച്ചു.  കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ പ്രദർശിപ്പിച്ചു.  കുട്ടികൾ അവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നടുകയും അതിന്റെ ചിത്രങ്ങളും വീഡിയോയും ഗ്രൂപ്പിൽ പ്രദർശിപ്പിക്കുകയും ചെയ്തു. കുട്ടികൾ പരിസ്ഥിതി ദിന ഗാനങ്ങൾ ആലപിച്ചു. കുട്ടികളുടെ എല്ലാ പ്രവർത്തനങ്ങളും ക്ലാസ് ഗ്രൂപ്പുകളിലേക്ക് പങ്കുവച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. എം. ബാബു കൃതജ്ഞത രേഖപ്പെടുത്തി.  എച്ച്.എസ്. വിഭാഗത്തിനും യു.പി. വിഭാഗത്തിനും പരിസ്ഥിതി ദിന പ്രശ്നോത്തരി മൽസരം സംഘടിപ്പിച്ചു.


      മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 26 ന് ക്ലബ്ബ് അംഗങ്ങളുടെ ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു.  മയക്കുമരുന്നിന്റെ ദൂഷ്യ ഫലങ്ങളും അത് ഒഴിവാക്കപ്പെടേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തുന്ന വീഡിയോ പ്രദർശനം നടത്തി.  ഈ വീഡിയോ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും പ്രദർശിപ്പിച്ചു.


      വന മഹോൽസവത്തോടനുബന്ധിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രസ്തുത വാരത്തിൽ കുട്ടികൾ ഒരു കൈയ്യെഴുത്ത് മാസിക തയ്യാറാക്കി.  ആഗസ്റ്റ് 6 ഹിരോഷിമാ ദിനത്തിൽ ഒരു പോസ്റ്റർ മൽസരം സംഘടിപ്പിച്ചു.  കുട്ടികൾ യുദ്ധവിരുദ്ധ സന്ദേശങ്ങൾ തയ്യാറാക്കുകയും പരിസ്ഥിതി ക്ലബ്ബിന്റെ ഗ്രൂപ്പിൽ പ്രദർശിപ്പിക്കുകയും ചെയ്തു.  ഈ സന്ദേശങ്ങൾ മറ്റ് ക്ലാസ് ഗ്രൂപ്പുകളിലേക്കും അയച്ചു. എച്ച്.എസ്., യു.പി. വിഭാഗങ്ങൾക്ക് പ്രശ്നോത്തരി സംഘടിപ്പിച്ചു.


       ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ച് ക്ലബ്ബ് അംഗങ്ങൾക്ക് ജൈവകൃഷിയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നൽകി.  ഓസോൺ ദിനത്തോടനുബന്ധിച്ച് സെപ്തംബർ 16ന് ക്ലബ്ബ് അംഗങ്ങളുടെ പ്രത്യേക മീറ്റിംഗ് സംഘടിപ്പിച്ചു. ഓസോൺ പാളിയുടെ പ്രാധാന്യത്തെ സൂചിപ്പിക്കുന്ന പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കുകയും ഗ്രൂപ്പിൽ പ്രദർശിപ്പിക്കുകയും ചെയ്തു.  എച്ച്.എസ്., യു.പി. വിഭാഗങ്ങൾക്ക് പ്രത്യേകം പ്രശ്നോത്തരി സംഘടിപ്പിച്ചു.  ലോക തണ്ണീർത്തട ദിനത്തോടനുബന്ധിച്ച് 'തണ്ണീർത്തടങ്ങൾ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത ' എന്ന വിഷയത്തിൽ ഉപന്യാസ മത്സരം സംഘടിപ്പിച്ചു.