ഗവൺമന്റ് വി. എച്ച്. എസ്. എസ്. ആലംകോട്/ചരിത്രം
കൊല്ലവർഷം 1097 ൽ ശ്രിമൂലംതിരുനാൾ മഹാരാജാവിന്റെ ദിവാനായിരുന്ന ശ്രീ.ഹബീബുളള ആലംകോട് എത്തുകയും ഈ പ്രദേശത്ത് ഒരു എൽ.പി സ്കൂൾതുടങുന്നതിന് അനുവാദം നല്കുകയും ചെയ് തു. 1954ൽ പട്ടം താണുപിളള മുഖ്യമന്ത്രിയായിരുന്ന സമയത്ത് ആലംകോട് എൽ.പി.എസ്സ് , യു.പി.എസ് ആയി ഉയർത്തപ്പെട്ടു. 1967 കാലഘട്ടത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രി.സി.എച്ച്.മുഹമ്മദ് കോയ ഈ സ്കൂളിനെ ഹൈസ്കൂളാക്കാൻ അംഗീകാരം നൽകി. 1967 കാലഘട്ടത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.സി.എച്ച്. മുഹമ്മദ് കോയ ഈ സ്കൂളിനെ ഹൈസ്കൂളാക്കാൻ അംഗീകാരം നൽകി. എൽ.പി വിഭാഗത്തെ പട്ടണാതിർത്തിയിൽ തന്നെ നിലനിർത്തികൊണ്ട് യു.പി., ഹൈസ്കൂൾ, എന്നിവ ഉൾപ്പെട്ട വിഭാഗത്തെ ഈ പ്രദേശത്തേക്ക് മാറ്റി ഒരു മിക്സഡ് സ്കൂളായി പ്രവർത്തിച്ചു വരുന്നു. 1992-ൽ വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗവും 2004 ൽ പ്ലസ് ടു വിഭാഗവും പ്രവർത്തനം ആരംഭിച്ചു.