ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഹിന്ദി ക്ലബ്

ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിന പോസ്റ്റർ നിർമ്മാണം. പ്രേംചന്ദ് ജയന്തി യുമായി ബന്ധപ്പെട്ട ക്വിസ്മത്സരം നടത്തപ്പെട്ടു. സ്വാതന്ത്ര്യ ദിനം ഗാന്ധിജയന്തി എന്നിവയോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം പ്രസംഗം തുടങ്ങിയ പ്രവർത്തനങ്ങൾ തയ്യാറാക്കി. ഹിന്ദി ദിവസ് പ്രവർത്തനങ്ങൾ - പോസ്റ്റർ നിർമ്മാണം,ഹിന്ദി കാവ്യാലാപനം, പ്രസംഗം, ഹിന്ദി എഴുത്തുകാരെ പരിചയപ്പെടുത്തൽ.

ഹിന്ദി അദ്ധ്യാപക മഞ്ചിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി ദിന ക്വിസ് മത്സരവും നടത്തപ്പെട്ടു. സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ സുഗ മമായി നടന്നുകൊണ്ടിരിക്കുന്നു

എനർജി ക്ലബ്

സ്മാർട്ട് എനർജി പ്രോഗ്രാം ( എസ്.ഇ. പി )

ബി.എച്ച്.എച്ച്.എസ്.എസ് മാവേലിക്കരയുടെ എനർജി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു.

" പ്ലാസ്റ്റിക് പൊല്യൂഷൻ ആന്റ് അവയർനസ് "  എന്ന വിഷയത്തിൽ 2021 ഒക്ടോബർ 6-ആം തീയതി കുട്ടികൾക്കായി ഒരു വെബിനാർ നടത്തുകയുണ്ടായി. അതിൽ ഡോ. ബിജുകുമാർ , ഫോർമർ ഡീൻ ആന്റ് ഹെഡ് ഡിപ്പാർട്ട്‌മെന്റ് ഓഫ് അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് , ക്ലാസ്സുകൾ എടുത്തു.

എക്കോ ക്ലബ്ബിന്റെ സഹായത്തോടെ 2021 നവംബർ 12 മുതൽ നവംബർ 18 വരെ

സ്കൂൾതല പ്രവർത്തനങ്ങൾ നടത്തി.

"ബി.ഇ. ഇ"യുടെ ഭാഗമായി എച്ച്.എസ്, യു.പി വിഭാഗങ്ങളിൽ നിന്ന് പെയിന്റിങ് , പോസ്റ്റർ രചന മത്സരങ്ങൾ നടത്തി.

മാവേലിക്കര ജില്ലാ ഊ൪ജോത്സവത്തിൽ എച്ച്.എസ്,യു. പി വിഭാഗം മത്സരങ്ങൾ നടത്തി.

യു. പി പ്രസംഗ മത്സരത്തിൽ 2 കുട്ടികൾ പങ്കെടുത്തു

സബ്-ജില്ലാ , ജില്ലാ മത്സരങ്ങളിൽ പങ്കെടുത്തു

എന്ന്

ക ൺവീനർ ― Sherly John

ലഹരി വിരുദ്ധ ക്ലബ്

  ലഹരികൾക്കടി മപ്പെട്ട ന്നത് ധാർമ്മികച്യുതി യ്ക്ക് കാരണമായി തീരുന്നു എന്ന അവബോധം കുട്ടികളിൽ വളർത്തുന്നതിനായി ലഹരി വിരുദ്ധ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.