വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളോടെ (അക്ഷര നിറവ് 2021-22) വായനാവാരം ആചരിച്ചു. വായനവാരം ഉദ്ഘാടനം കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ശ്രീ ജി സന്തോഷ് കുമാർ നിർവഹിച്ചു. കവയിത്രി ശ്രീമതി ലോപ.ആർ കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി.പുസ്തകപരിചയം, കവിതാലാപനം , ഛായാചിത്രരചന എന്നീ പരിപാടികളാണ് വായനാ വാരത്തോടനുബന്ധിച്ച് കുട്ടികൾക്കായി നടത്തിയത്. വായനാ മത്സരം ക്വിസ് മത്സരം ,കഥാരചന, കവിതാരചന,പ്രസംഗം തുടങ്ങിയ മത്സര ഇനങ്ങളും നടത്തി.