വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/ പ്രകൃതിയും മനുഷ്യനും.

Schoolwiki സംരംഭത്തിൽ നിന്ന്

{

പ്രകൃതിയും മനുഷ്യനും.

ഭൂമിയിൽ പലപ്പോഴും പ്രകൃതിദുരന്തങൾ സംഭവിക്കുന്നു. ദുരന്തവസ്ഥ പ്രപചനാതീതമാണ്. പ്രകൃതി ദുരന്തങളെക്കാൾ വളരെ ഭയാനകമാണ് മനുഷ്യർ ഉണ്ടാക്കുന്ന ദുരന്തങൾ. മനുഷ്യർ ഉണ്ടാക്കുന്ന ദുരന്തങൾ അശ്രദ്ധമൂലമാവാം. 2003 ആഗസ്റ്റ് 14-ന് അമേരിക്കയിലെ വടക്ക് കിഴക്ക് പടിഞ്ഞാറൻ പ്രദേശങളിൽ സംഭവിച്ച വൈദ്യതി മൂലമുണ്ടായ നാശനഷ്ടങൾ വളരെ വലുതായിരുന്നു. നദിയിലെ വെള്ളപ്പൊക്കത്തിൽ നിന്ന് ഹള്ളിബോൾ എന്ന നഗരം രക്ഷപ്പെട്ടത് വമ്പിച്ച ബണ്ടുകൾ ഉള്ളതു കൊണ്ടായിരുന്നു. മനുഷ്യന്റെ പ്രകൃതി ചൂഷണത്തിന്റെ ഭലമാണ് ഈയിടയ്ക്ക് കേരളത്തിൽ വന്ന പ്രളയം. ജപ്പാൻ ഭൂകമ്പങളുടെ നാടാണ്. ഇവർ പ്രകൃതി ദുരന്തങളെ അതിജീവിച്ച് പുരോഗതി കൈവരിക്കുന്നു. നമ്മുടെ ആധുനിക തലമുറ പുതിയ പുതിയ ടെക്നോളജിയിലൂടെ ജിവിത സുഖങൾ വർദ്ധിപ്പിക്കേണ്ടത് പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടാവണം.2004-ലെ സുനാമിയുടെ ഭീകരത നമ്മൾ കണ്ടതാണ്. അറബിക്കടലും ബംഗാൾതീരവും ഇളകി മറിഞ്ഞു.ഒരുപാടുപേർ മരണപ്പെട്ടു. നദികലെ ജലാംശം വറ്റി വരണ്ടു. കുന്നുകൾ അപ്രത്യക്ഷമാവുന്നു. ഖനനങൾ ഭൂമിയുടെ മാറു പിളർക്കുന്നു. എല്ലാ ജീവരാശികൾക്കും അവകാശപ്പെട്ടതാണ് ഭൂമി. പ്രകൃതി നമ്മുടെ അമ്മയാണ് . നമ്മുക്ക് വേണ്ടത് എല്ലാം ആ അമ്മ തരുന്നുണ്ട് . എന്നാൽ നാം ആ അമ്മയേ വേദനിപ്പിച്ചു കൊണ്ടിരിക്കുകയാണ് . മനുഷ്യന്റെ സ്വാർത്ഥമായ മനസ്സ് പ്രകൃതിയേ ഇല്ലാതുക്കുന്നു. ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങളേയും നാം സ്വർത്ഥതക്കും വണ്ടി നശിപ്പിക്കുകയാണ്. ഭൂമിയിൽ താമസിക്കുന്ന മക്കൾ അമ്മയെ കുറിച്ച് ചിന്തിക്കുന്നില്ല.അമ്മ സർവ്വം സഹയാണ് എന്നാൽ സംഹാരരുദ്രയുമാണ്.എന്നാൽ എപ്പോഴാണോ അമ്മ സംഹാരരുദ്രയായിമാറുന്നത് അപ്പോൾ അതിനെ ശാസ്ത്രത്തിനെ കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ല.നാം ചെയ്യുന്ന ഇത്തരം പ്രവർത്തികൾ അവസാനിപ്പിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. നമുക്ക് ഒന്നിച്ച് നമ്മുടെ പ്രകൃതിയെ വീണ്ടെടുക്കാം

പൂജാ സുരേഷ് ബി.എസ്.
IX.F വി പി എം എച്ച് എസ് എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം